പ്രവാസി ഭാരതീയ ദിനാഘോഷം 9ന്

പ്രവാസി ഭാരതീയ ദിനാഘോഷം 9ന്

കോഴിക്കോട്: ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സിലിന്റെ സംസ്ഥാന തല പ്രവാസി ഭാരതീയ ദിനാഘോഷം 9ന് അളകാപുരിയില്‍ നടക്കും. വൈകിട്ട് 4 മണിക്ക് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉല്‍ഘാടനം ചെയ്യും. എം കെ രാഘവന്‍ എം പി അദ്ധ്യക്ഷത വഹിക്കും. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ , മുന്‍ ഗവര്‍ണ്ണര്‍ പി എസ് ശ്രീധരന്‍ പിള്ള , ആര്‍ച്ച് ബിഷപ്പ് ഡോ വര്‍ഗ്ഗീസ് ചക്കാലക്കല്‍, പാളയം പള്ളി ചീഫ് ഇമാം ഡോ ഹുസൈന്‍ മടവൂര്‍ തുടങ്ങിയവര്‍ മുഖ്യ അതിഥികളായിരിക്കും. തിരിച്ച് വരുന്ന പ്രവാസികളുടെ പുനരധിവാസം, വ്യവസായ-വാണിജ്യനിര്‍മ്മാണ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസികള്‍ക്കുള്ള പാക്കേജുകള്‍ യോഗത്തിന്‍ പ്രഖ്യാപിക്കും.

ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സിലിന്റെ ഈ വര്‍ഷത്തെ പ്രവാസി എക്‌സലെന്‍സ് അവാര്‍ഡ് ടി സി വണ്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി സി അഹമ്മദിനും, പ്രവാസി രത്‌ന അവാര്‍ഡ് എഴുത്തുകാരനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ നവാസ് പൂനൂരിനും സമ്മാനിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഗ്ലോബല്‍ പ്രസിഡണ്ട് എം വി കുഞ്ഞാമു, ജനറല്‍ സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി കോയട്ടി മാളിയേക്കല്‍, എ വി ഫര്‍ദിസ് പങ്കെടുത്തു.

പ്രവാസി ഭാരതീയ ദിനാഘോഷം 9ന്

 

Share

Leave a Reply

Your email address will not be published. Required fields are marked *