പ്രവാസി പെന്‍ഷന്‍: അംശാദായം മുടങ്ങിയവരെ ഒഴിവാക്കുമെന്ന തീരുമാനം പുനപ്പരിശോധിക്കണം;എന്‍.ആര്‍.ഐ കൗണ്‍സില്‍ സമര രംഗത്തേയ്ക്ക്

പ്രവാസി പെന്‍ഷന്‍: അംശാദായം മുടങ്ങിയവരെ ഒഴിവാക്കുമെന്ന തീരുമാനം പുനപ്പരിശോധിക്കണം;എന്‍.ആര്‍.ഐ കൗണ്‍സില്‍ സമര രംഗത്തേയ്ക്ക്

എറണാകുളം: അംശാദായം കുടിശിക വരുത്തിയ വരെ പെന്‍ഷന്‍ പദ്ധതിയില്‍നിന്നും ഒഴിവാക്കുവാനുള്ള സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണമെന്നു എന്‍.ആര്‍.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രവാസീസ് പെന്‍ഷന്‍ ഹോള്‍ഡേഴ്‌സ് അസ്സോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. മൂന്നു വര്‍ഷം മുമ്പ് സമരം ചെയ്തു നേടിയെടുത്ത രണ്ടു കാര്യങ്ങളാണ് പെന്‍ഷന്‍ ബോര്‍ഡ് അധികാരികള്‍ മരവിപ്പിച്ചിരിക്കുന്നതെന്നു ഭാരവാഹികള്‍ പറഞ്ഞു. അംശാദായ കുടിശികയിന്മേല്‍ അടിച്ചേല്‍പ്പിച്ച പലിശയും പിഴപ്പലിശയും ഒഴിവാക്കുകയും കുടിശിക 60 വയസിനു മുമ്പ് തവണകളായി അടച്ചു തീര്‍ക്കാമെന്ന വ്യവസ്ഥയും തീരുമാനവുമാണ് ഇപ്പോള്‍ അകാരണമായി റദ്ദ് ചെയ്യാന്‍ തീരുമാനിച്ചത്. മുടക്കമുള്ളവരെ പെന്‍ഷന്‍ അര്‍ഹത ലിസ്റ്റില്‍ നിന്നും ഒഴിവാക്കണമെന്ന തീരുമാനം തികച്ചും അന്യായവും പ്രവാസി സമൂഹത്തിനോട് കാണിക്കുന്ന കടുത്ത വഞ്ചനയുമാണെന്നു കൗണ്‍സില്‍ അഖിലേന്ത്യാ ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് എറണാകുളം പ്രസ് ക്ലബില്‍ നടന്ന പത്രസമ്മേളനത്തില്‍
പ്രസ്താവിച്ചു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രവാസി ക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രവാസി ക്ഷേമത്തിനല്ല. ചിലരുടെ താല്‍പര്യങ്ങളുടെ സംരക്ഷണത്തിനാണെന്നും നൂറുകണക്കിന് പേര്‍ക്ക് അനുവദിക്കപ്പെട്ട പെന്‍ഷന്‍ തുക മാസങ്ങളായി കൊടുത്തിട്ടില്ലെന്നും ക്ഷേമ ബോര്‍ഡ് വസൂല്‍ ചെയ്ത കോടികള്‍ എന്ത് ചെയ്തുവെന്നു വ്യക്തമാക്കണമെന്നും അഹമ്മദ് ആവശ്യപ്പെട്ടു.

തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ സമര പരിപാടികളുമായി പ്രവാസി സമൂഹം കേരളത്തില്‍ ഇറങ്ങുമെന്നും സംഘടനാ തീരുമാനങ്ങള്‍ വിശദീകരിക്കവേ എസ് അഹമ്മദ് പറഞ്ഞു. ഡിസംബര്‍ 15 തിങ്കളാഴ്ച മുതല്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഭവന സന്ദര്‍ശനം നടത്തും.ജനുവരി 14-ാം തീയതി ബുധനാഴ്ച കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്ട് നിന്നും പ്രവാസി ക്ഷേമത്തിനായുളള സമര വിശദീകരണ വാഹന ജാഥയ്ക്ക് തുടക്കം കുറിയ്ക്കും.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജാഥയുടെ ശ്രദ്ധ എത്തിക്കും. ജനുവരി 28 ബുധനാഴ്ച മടങ്ങിയെത്തിയ പ്രവാസികള്‍ ഉള്‍പ്പടെയുള്ള ആയിരക്കണക്കിനു പ്രവാസികള്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ അവകാശ സമരവും 24 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന കൂട്ട സത്യാഗ്രഹവും നടത്തുമെന്നു ഭാരവാഹികളുടെ സാന്നിദ്ധ്യത്തില്‍ അദ്ദേഹം വിശദീകരണം നടത്തി.

1996 ല്‍ നോര്‍ക്കാ വകുപ്പ് സ്ഥാപിക്കാന്‍ പ്രേരണ നല്‍കിയ 1988 ല്‍ രൂപീകൃതമായ ഇന്ത്യയിലെ ആദ്യ പ്രവാസി സംഘടനയായ ആള്‍ കേരള ഗള്‍ഫ് റിട്ടേണീസ് ഓര്‍ഗനൈസേഷന്റെ തുടര്‍ച്ചയാണ് എന്‍.ആര്‍. ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യ. മുന്‍ മുഖ്യമന്ത്രിമാരായവര്‍ക്കും സര്‍ക്കാരുകള്‍ക്കും ഇക്കാര്യങ്ങളില്‍ വ്യക്തത ഉണ്ടായിരുന്നുവെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ദേശീയ – സംസ്ഥാന നേതാക്കളായ ആവിക്കര സത്താര്‍ കാഞ്ഞങ്ങാട്, അബ്ദുള്ള കാസര്‍കോട്, ടി നാരായണന്‍ കണ്ണൂര്‍, ശിഹാബുദീന്‍ പയ്യന്നൂര്‍, കോഴിക്കോട്ട് നിന്നും ലൈജു റഹീം, സി.പി. റഷീദ് മാസ്റ്റര്‍, മുഹമ്മദ് ഷഫീഖ്, എറണാകുളം ജില്ലയിലെ ജിനിരവീന്ദ്രന്‍, ടി.ജി.ശശി, ഡോ. ഗ്ലോബല്‍ ബഷീര്‍, പള്ളിക്കല്‍ നാസര്‍,തിരുവനന്തപുരം ജില്ലയിലെ കോശി അലക്‌സാണ്ടര്‍, മഹേശ്വരി കൃഷ്ണകുമാര്‍, വിഴിഞ്ഞം ജബ്ബാര്‍, നജീബ് തിരുവനന്തപുരം, തിരുവല്ലം ഉണ്ണി, സി.എസ്. ഹരിദാസ് പാലക്കാട്, മുഹമ്മദ് കോയ മലപ്പുറം, സഫീര്‍ തേഞ്ഞിപ്പാലം, സുബൈര്‍ പന്തിരുകാവ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

 

പ്രവാസി പെന്‍ഷന്‍: അംശാദായം മുടങ്ങിയവരെ ഒഴിവാക്കുമെന്ന
തീരുമാനം പുനപ്പരിശോധിക്കണം;എന്‍.ആര്‍.ഐ കൗണ്‍സില്‍ സമര രംഗത്തേയ്ക്ക്

 

Share

Leave a Reply

Your email address will not be published. Required fields are marked *