പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു
മൂടാടി: ശുചിത്വവും പ്രകൃതി സംരക്ഷണവും ഉറപ്പു വരുത്തുന്നതിന് കുട്ടികളില്‍ അവബോധം ഉണ്ടാക്കുന്നതിന് വെള്ളറക്കാട് സൈന്റിയ പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു. ചെറിയ ചുവടുകള്‍ വലിയമാറ്റങ്ങള്‍ക്കാകട്ടെഎന്നാഹ്വാനം ചെയ്തു കൊണ്ട് നടപ്പിലാക്കിയ ‘വീട്ടിലൊരു മരം’ പരിപാടി മൂടാടി ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസര്‍ ഫൗസിയ. പി. ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ രജിത ബാബുരാജ് ആദ്യക്ഷത വഹിച്ചു. ചടങ്ങില്‍ വെച്ച് സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമായി നൂറോളം വൃക്ഷത്തൈകള്‍ മൂടാടി കൃഷി ഭവനിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തു.
