കോഴിക്കോട് : അരുണ്‍ ഐസ്‌ക്രീം യഥാര്‍ത്ഥ പാലും, ക്രീമും ഉപയോഗിച്ച് നിര്‍മ്മിച്ച ഐസ്‌ക്രീമായ ട്രീറ്റ് ശ്രേണിയിലെ പുതിയ ഉല്പന്നമായ അരുണ്‍ ഐസ്‌ക്രീം ഡോനട്ട് പുറത്തിറക്കി.
അരുണ്‍ ഐസ്‌ക്രീം ഡോനട്ട് എല്ലായ്‌പ്പോഴും ആസ്വദിക്കാവുന്നൊരു ട്രീറ്റാണ്. പാര്‍ട്ടികള്‍ക്കും, കുടുംബ ഒത്തുചേരലുകള്‍ക്കും വാരാന്ത്യ ആഗ്രഹങ്ങളെ രസകരവും പുതിയതുമായ രീതിയില്‍ തൃപ്തിപ്പെടുത്തുന്നതാണിത്. ഐസ്‌ക്രീമുകളുടെ ലോകത്തെ ഈ പുതിയ കണ്ടുപിടുത്തം ശ്രദ്ധേയമാണ്.
ഇതിന്റെ സവിശേഷമായ രുചി സംയോജനം, ക്രീമി ഘടന, ആകര്‍ഷകമായ അവതരണം എന്നിവക്ക് ഉപഭോക്താക്കളില്‍ നിന്ന് ഏറെ അനുകൂല പ്രതികരണങ്ങളും ലഭിച്ചു. ബെല്‍ജിയന്‍ ചോക്ലേറ്റ്, കുക്കി ആന്‍ഡ് ക്രീം എന്നീ രുചികളിലുള്ള അരുണ്‍ ഐസ്‌ക്രീം ഡോനട്ടുകള്‍ 10 രൂപക്ക് എല്ലാ ഹാപ്പ് ഡെയ്‌ലിയിലും, അരുണ്‍ ഐസ്‌ക്രീം റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലും ലഭ്യമാണ്.
അരുണ്‍ ഐസ്‌ക്രീം ഡോനട്ടുകള്‍ പുറത്തിറക്കി
