ഒന്നൊന്നര ഗോള്‍, ഇത് നാല്‍പതിലും ആരാധകരെ ത്രസിപ്പിച്ച് റൊണോ…

ഒന്നൊന്നര ഗോള്‍, ഇത് നാല്‍പതിലും ആരാധകരെ ത്രസിപ്പിച്ച് റൊണോ…

 

റിയാദ്: 40ാം വയസിലും ബൈസിക്കിള്‍ ഗോളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി പ്രോലീഗില്‍ അല്‍ ഖലീജിനെ ഒന്നിനെതിരെ നാല് ഗോളുകളുടെ തകര്‍പ്പന്‍ ജയമാണ് അല്‍ നസര്‍ നേടിയത്. മത്സരത്തില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ബൈസിക്കിള്‍ ഗോള്‍ ആരാധക മനംകവര്‍ന്നു.

എതിര്‍ ടീമിന്റെ പോസ്റ്റില്‍ നിന്നും വായുവില്‍ ഉയര്‍ന്നു ചാടിയ റൊണാള്‍ഡോ അത്ഭുതകരായി അല്‍ ഖലീജ് ഗോള്‍ കീപ്പര്‍ക്ക് ഒരു അവസരവും നല്‍കാതെ ലക്ഷ്യം കാണുകയായിരുന്നു റൊണാള്‍ഡോയുടെ 934ാം ഗോളായിരുന്നു ഇത്. 46 ഗോളുകള്‍ കൂടി നേടിയാല്‍ 1000 ഗോളുകളെന്ന പുത്തന്‍ നാഴികക്കല്ല് സ്വന്തമാക്കാന്‍ സാധിക്കും.

മത്സരത്തില്‍ റൊണാള്‍ഡോക്ക് പുറമെ ജാവോ ഫെലിക്സ്, സാദിയോ മാനേ, വെസ്ലി എന്നിവരാണ് അല്‍ നസറിനായി ഗോളുകള്‍ സ്‌കോര്‍ ചെയ്തത്. മുറാദ് അല്‍ ഹവ്സാവിയാണ് അല്‍ ഖലീജിനായി ആശ്വാസ ഗോള്‍ കണ്ടെത്തിയത്. ഇഞ്ചുറി ടൈമില്‍ അല്‍ ഖലീജ് താരം ദിമിട്രിയോസ് കോര്‍ബെലിസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താവുകയും ചെയ്തു.

ലീഗില്‍ വിജയക്കുതിപ്പ് തുടരുകയാണ് അല്‍ നസര്‍. ലീഗില്‍ ഒറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് അല്‍ നസര്‍ കുതിക്കുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *