കോഴിക്കോട്: കേരള ഷൂട്ടിങ് ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കേന്ദ്ര കായിക യുവജന കാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഖേലോ ഇന്ത്യ അസ്മിത സംസ്ഥാന വനിതാ ഷൂട്ടിങ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് നന്മണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗവും ജൂഡോ സീനിയര്‍ കോച്ചുമായ എം. കെ ചന്ദ്രന്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സി. ടി ഇല്‍ യാസ് അധ്യക്ഷത വഹിച്ചു. കെ. ഷിബു, പി. കെ അബ്ദുല്‍ ജലീല്‍, നീതു നജീബ്, റഹ്നിഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കേരള ഷൂട്ടിങ് ബോള്‍ അസോസിയേഷന്‍ സെക്രട്ടറി പി. ഷഫീഖ് സ്വാഗതവും ജില്ലാ അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി കെ. പി അന്‍വര്‍ സാദത്ത് നന്ദിയും പറഞ്ഞു.
