കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ലേബര്‍കോഡുകള്‍ ബ്രിട്ടീഷ് ഭരണത്തിലെ തൊഴിലാളി അടിമത്തത്തിലേക്കുള്ള തിരിച്ചുപോക്കാണെന്ന് സിഐടിയു നേതാവ് എളമരം കരീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തൊഴില്‍ നിയമങ്ങളെ ഇല്ലാതാക്കുകയും വന്‍കിടക്കാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും തൊഴില്‍മേഖല തന്നിഷ്ടപ്രകാരം കൈകാര്യം ചെയ്യാനുള്ള പച്ച പരവതാനി വിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ലേബര്‍കോഡിനെതിരെ രാജ്യവ്യാപകമായ ശക്തമായ തൊഴിലാളി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലേബര്‍കോഡ്, ബ്രിട്ടീഷ് ഭരണത്തിലെ തൊഴിലാളി
അടിമത്തത്തിലേക്കുള്ള തിരിച്ചുപോക്ക്; എളമരം കരീം
