കല്ലാട്ട് കൃഷ്ണന്‍ സ്മാരക പുരസ്‌കാരം പി.വി.മാധവന്

കല്ലാട്ട് കൃഷ്ണന്‍ സ്മാരക പുരസ്‌കാരം പി.വി.മാധവന്

കോഴിക്കോട്: സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവും പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവുമായിരുന്ന കല്ലാട്ട് കൃഷ്ണന്റെ ഓര്‍മ്മയ്ക്കായി മാവൂര്‍ കല്ലാട്ട് കൃഷണന്‍ സ്മരാക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ കല്ലാട്ട് കൃഷ്ണന്‍ സ്മാരക പുരസ്‌കാരം പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവും സഹകാരിയുമായ പി.മാധവനാണെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. കെ.ജി.പങ്കജാക്ഷന്‍, ചൂലൂര്‍ നാരായണന്‍, ജനാര്‍ദ്ദനന്‍ കളരിക്കണ്ടി എന്നിവരടങ്ങിയ പുരസ്‌കാര നിര്‍ണയ സമിതിയാണ് പി.വി.മാധവനെ തിരഞ്ഞെടുത്തത്. കല്ലാട്ട് കൃഷ്ണന്റെ 28-ാം ചരമ വാര്‍ഷിക ദിനമായ നവംബര്‍ 23ന് മാവൂരില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും.

 

 

കല്ലാട്ട് കൃഷ്ണന്‍ സ്മാരക പുരസ്‌കാരം പി.വി.മാധവന്

Share

Leave a Reply

Your email address will not be published. Required fields are marked *