വീണ്ടും ഞെട്ടിക്കാനൊരുങ്ങി ആപ്പിള്‍: വരുന്നത് വന്‍ മാറ്റങ്ങള്‍

വീണ്ടും ഞെട്ടിക്കാനൊരുങ്ങി ആപ്പിള്‍: വരുന്നത് വന്‍ മാറ്റങ്ങള്‍

വീണ്ടും ഞെട്ടിക്കാനൊരുങ്ങി ആപ്പിള്‍: വരുന്നത് വന്‍ മാറ്റങ്ങള്‍

 

വാഷിങ്ടണ്‍: സാറ്റലൈറ്റ് അടിസ്ഥാനമാക്കിയുള്ള ഫീച്ചറില്‍ പുതിയ മാറ്റങ്ങളുമായി ഐഫോണ്‍ വരുന്നു. നെറ്റ്വര്‍ക്ക് കണക്ഷനില്ലാതെ തന്നെ ഫോണിലെ ഏതാനും ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാനാകും എന്നാണ് ഏറ്റവും വലിയ പ്രത്യേകത.ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം ആപ്പിള്‍ മാപ്പും മെസേജുകളും നിയന്ത്രിക്കാനും വായിക്കാനുമൊക്കെ ഈ ഫീച്ചറിലൂടെ സാധിക്കും എന്നാണ്. ചിത്രങ്ങള്‍ വരെ അയക്കാനാകും.

അടിയന്തര ഘട്ടങ്ങളിലും നെറ്റ് കണക്ടിവിറ്റി ഇല്ലാത്തയിടങ്ങളിലും ഐഫോണ്‍ ഉപയോക്താക്കള്‍ ഒറ്റപ്പെടരുതെന്ന നിര്‍ബന്ധത്തിലാണ് കമ്പനിയുടെ പുതിയ പരീക്ഷണം. സാറ്റലൈറ്റ് വഴിയുള്ള അടിയന്തര എസ്ഒഎസ് ഇപ്പോള്‍ തന്നെ ആപ്പിള്‍ നല്‍കുന്നുണ്ട്. നെറ്റില്ലാത്തപ്പോഴും അപകടത്തില്‍പെട്ടിരിക്കുന്ന സമയത്ത് രക്ഷാപ്രവര്‍ത്തകരെ ബന്ധപ്പെടാനായിരുന്നു ഈ സേവനം. 2022ല്‍ ഐഫോണ്‍ 14 ഇറക്കിയ സമയത്താണ് കമ്പനി ഈ ഫീച്ചര്‍ അവതരിപ്പിച്ചത്.

പിന്നാലെ റോഡ് അപകടങ്ങളില്‍ പെടുമ്പോഴും സേവനം ഉപയോഗിക്കാമെന്നായി. ഇപ്പോഴിതാ സേവനം ഒന്നുകൂടി മെച്ചപ്പെടുത്തകയാണ് കമ്പനി, അതും നിത്യജീവിതത്തില്‍ ഏറെ ഉപയോഗിക്കപ്പെടുന്ന മാപ്പും മെസേജും ഉള്‍പ്പെടുത്തി.

ഇതിനായി പുതിയ സാങ്കേതികവിദ്യ തന്നെ വികസിപ്പിക്കുകയാണ് ആപ്പിളിന്റെ ആഭ്യന്തര സാറ്റലൈറ്റ് കണക്ടവിറ്റി ഗ്രൂപ്പ്. നിലവില്‍ ആപ്പിളിന്റെ എസ്ഒഎസ് ഫീച്ചര്‍ കൈകാര്യം ചെയ്യുന്ന ഗ്ലോബല്‍ സ്റ്റാറുമായാണ് ടീം വര്‍ക്ക് ചെയ്യുന്നതും. പോക്കറ്റിലോ, കാറിലോ ബാഗിലോ ഫോണ്‍ ഇരിക്കെ തന്നെ കണക്ഷന്‍ സാധ്യമാകുന്ന രീതിയിലാകും സംവിധാനം എന്നാണ് റിപ്പോര്‍ട്ടുകള്‍.അതേസമയം പുതിയ ഫീച്ചര്‍ ഏത് മോഡലിലാണ് ലഭ്യമാകുക എന്ന വിവരം ഇപ്പോള്‍ പുറത്തുവന്നിട്ടില്ല.

Share

Leave a Reply

Your email address will not be published. Required fields are marked *