കോഴിക്കോട്: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന മൗലാനാ അബുല്‍ കലാം ആസാദിന്റെ 137-ാം ജന്മ വാര്‍ഷികം മൗലാനാ ആസാദ് കള്‍ച്ചറല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കും. നാളെ വൈകിട്ട് 4 മണിക്ക് ഇസ്ലാമിക് യൂത്ത് സെന്ററില്‍ നടക്കുന്ന പരിപാടി പ്രൊഫ.എം.സി.വസിഷ്ഠ് (മുന്‍ ചരിത്ര വിഭാഗം മേധാവി, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്)ഉദ്ഘാടനം ചെയ്യും. കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡണ്ട് എ.കെ.മുഹമ്മദലി അധ്യക്ഷത വഹിക്കും. പരിപാടി വിജയിപ്പിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
