ന്യൂഡല്‍ഹി: അന്താരാഷ്ട അദ്ധ്യാപക ദിനത്തില്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സൊസൈററി ഫോര്‍ ലിറ്ററസി ഡവലപ്പ്‌മെന്റിന്റെ 2025 ലെ ബെസ്റ്റ് ലീഡര്‍ഷിപ്പ് ഓഫ് നോണ്‍ റസിഡന്റ് ഇന്ത്യന്‍സ് എക്‌സലന്റ് ആക്ടീവ്‌മെന്റ്‌സ് അവാര്‍ഡ് എന്‍.ആര്‍.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യ ദേശീയ ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദിന്. ഭാരതീയ ദൂരദര്‍ശന്‍ ഡയറക്റ്റര്‍ ജനറല്‍ കെ.സതീഷ് നമ്പൂതിരിപ്പാട് അവാര്‍ഡ് സമ്മാനിച്ചു. നാലു പതിറ്റാണ്ടോളം ഭാരതീയ പ്രവാസി സമൂഹത്തിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ മികച്ച സേവനങ്ങളെ ആധാരമാക്കിയാണ്
അവാര്‍ഡു നല്‍കിയത്്. 1988 ല്‍ ഭാരതത്തിലെ പ്രഥമ പ്രവാസി സംഘടനയായ ആള്‍ കേരള ഗള്‍ഫ് റിട്ടേണീസ് ഓര്‍ഗനൈസേഷന്‍ സ്ഥാപിച്ചതിലൂടെ അഹമ്മദ് പ്രവാസികളുടെ സംഘടിത പ്രയാണത്തിന് തുടക്കം കുറിച്ചുവെന്നു അവാര്‍ഡ് സമര്‍പ്പിച്ച സതീഷ് നമ്പൂതിരിപ്പാട് അഭിപ്രായപ്പെട്ടു. മുപ്പത് വര്‍ഷത്തിലേറെയായി അഹമ്മദിന്റെ ആ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.. ദല്‍ഹി മലയാളി അസ്സോസിയേഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഐ.എസ്.എല്‍.ഡി.പ്രസിഡന്റ് കെ.പി. ഹരീന്ദ്രന്‍ ആചാരി
അദ്ധ്യക്ഷത വഹിച്ചു. ഡി.എം.എ പ്രസിഡന്റ് കെ.രഘു നാഥന്‍, പ്രൊഫ. ബി.എല്‍. ഗുപ്ത, ടോണി കാനപ്പുഴ, നോര്‍ക്ക – റൂട്ട്‌സ് ഡയറക്റ്റര്‍ ഷാജി മോന്‍ എന്നിവര്‍ പ്രസംഗിച്ചു. ആശാ മെഹ്‌റ സ്വാഗതവും ഹര്‍ഷ കെ.പി.നന്ദിയും പറഞ്ഞു.
പ്രവാസി ബന്ധു ഡോ. അഹമ്മദിന് ബെസ്റ്റ് ലീഡര്‍ഷിപ്പ് അവാര്‍ഡ്
