പേരാമ്പ്രയിലെ പൊലീസ് അതിക്രമം; ഐജി ഓഫിസിനു മുന്നില്‍ യുഡിഎഫ് ധര്‍ണ

പേരാമ്പ്രയിലെ പൊലീസ് അതിക്രമം; ഐജി ഓഫിസിനു മുന്നില്‍ യുഡിഎഫ് ധര്‍ണ

കോഴിക്കോട്: പേരാമ്പ്രയില്‍ സംഘര്‍ഷത്തിനിടെ പൊലീസ് അതിക്രമത്തില്‍ ഷാഫി പറമ്പില്‍ എംപിക്ക് പരുക്കേറ്റതില്‍ പ്രതിഷേധിച്ച് യുഡിഎഫ് കോഴിക്കോട് നടക്കാവിലുളള ഐജി ഓഫിസിനു മുന്നില്‍ ഇന്ന് രാവിലെ ധര്‍ണ നടത്തി. എം.കെ.രാഘവന്‍ എംപി ധര്‍ണ ഉദ്ഘാടനം ചെയ്തു.ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ധര്‍ണയ്ക്കു പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഐജി ഓഫിസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി. ശനിയാഴ്ച വൈകിട്ട് പേരാമ്പ്രയില്‍ എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ യുഡിഎഫിന്റെ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യും.

പ്രതിഷേധക്കാര്‍ക്കു മുന്നില്‍ പൊലീസ് വലയം തീര്‍ക്കുന്നതിനിടെ പിന്നില്‍ നില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഷാഫിക്ക് നേരെ ലാത്തി വീശുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമായി. ഷാഫിയുടെ തലയുടെ ഒരു ഭാഗത്തും മൂക്കിനും പൊലീസ് ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റിരുന്നു. ലാത്തി വീശിയില്ലെന്നും പ്രകോപിതരായ യുഡിഎഫ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകമാണ് പ്രയോഗിച്ചതെന്നുമാണ് പൊലീസിന്റെ വാദം. അതിനിടയിലായിരിക്കാം ഷാഫിക്ക് പരിക്കേറ്റതെന്നായിരുന്നു പൊലീസ് വെള്ളിയാഴ്ച പറഞ്ഞത്. പ്രതിഷേധം നടത്തിയ ഷാഫി ഉള്‍പ്പെടെ 700 പേര്‍ക്കെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തിട്ടുണ്ട്.

 

 

പേരാമ്പ്രയിലെ പൊലീസ് അതിക്രമം; ഐജി ഓഫിസിനു മുന്നില്‍ യുഡിഎഫ് ധര്‍ണ

Share

Leave a Reply

Your email address will not be published. Required fields are marked *