എറണാകുളം: ലോക മാനസികാരോഗ്യ ദിനത്തില്‍ കേരള സംസ്ഥാന പൊലീസ് വകുപ്പിന്റെയും ഐ.എച്ച്.എം.എ കേരള ഘടകത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി മാനസിക സമ്മര്‍ദ്ദ നിയന്ത്രണ ബോധവത്കരണ പരിപാടി ”പ്രേരണ”യുടെ സംസ്ഥാന തല ഉദ്ഘാടനം എറണാകുളം മറൈന്‍ ഡ്രൈവിലെ ജില്ലാ ട്രെയിനിങ് സെന്ററില്‍(എ.ആര്. ക്യാമ്പ്) കേരള സംസ്ഥാന പോലീസ് മേധാവി രവഡ ചന്ദ്രശേഖര്‍ ഐ.പി എസ് ഉദ്ഘാടനം ചെയ്തു.
എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ ഐ.പി എസ്, ഐ.എച്ച്.എം.എ കേരള സംസ്ഥാന പ്രസിഡന്റ് ഡോ. പരിമള്‍ ചാറ്റര്‍ജി, അശ്വതി ജിജി ഐ.പി എസ്. ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ വിനോദ് പിള്ള, ഡോ. മുഹമ്മദ് ഷമീം, ബിജു മേലാറ്റൂര്‍ ഡോ ആയിഷ ഇകെ ഡോ. ധന്യ ശശിധരന് എന്നിവര്‍ സംസാരിച്ചു.പ്രേരണ ബോധവല്‍ക്കരണം സംബന്ധിച്ച ഇ-മാഗസിന് സംസ്ഥാന പോലീസ് മേധാവി പ്രകാശനം ചെയ്തു
സംസ്ഥാനത്തിലെ വിവിധ ജില്ല പോലീസ് കേന്ദ്രങ്ങളില്‍ വരും ദിനങ്ങളില്‍ വാര്‍ഷിക പരിപാടി സംഘടിക്കും.
കേരള പോലീസിന് മാനസിക സമ്മര്‍ദ്ദ നിയന്ത്രണത്തിന് ഹോമിയോപ്പതി : ഐ.എച്ച്.എം.എ
