എന്‍.ആര്‍.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യ, പ്രവാസി പെന്‍ഷന്‍ ഹോള്‍ഡേഴ്സ് അസ്സോസിയേഷന്‍ സംസ്ഥാന പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ 8ന്

എന്‍.ആര്‍.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യ, പ്രവാസി പെന്‍ഷന്‍ ഹോള്‍ഡേഴ്സ് അസ്സോസിയേഷന്‍ സംസ്ഥാന പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ 8ന്

തിരുവനന്തപുരം: എന്‍.ആര്‍.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും പ്രവാസി പെന്‍ഷന്‍ ഹോള്‍ഡേഴ്സ് അസ്സോസിയേഷനും സംയുക്തമായി സംസ്ഥാന പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ 8ന് കാലത്ത് 10 മണിക്ക്, തിരുവനന്തപുരം പത്മാകഫേ ഹാളില്‍ (പഴയ ട്രിവാന്‍ഡ്രം ഹോട്ടല്‍, സെക്രട്ടറിയേറ്റ് സമീപം) നടക്കും. മുന്‍മന്ത്രി കെ. ഇ. ഇസ്മയില്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. കെ.കെ. രമ എം.എല്‍.എ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രവാസി ബന്ധുവും എന്‍.ആര്‍.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ദേശീയ ചെയര്‍മാനുമായ ഡോ. എസ്. അഹമ്മദ് അദ്ധ്യക്ഷത വഹിക്കും.കണ്‍വെന്‍ഷനില്‍ സംസ്ഥാന കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നടക്കും. നയപ്രഖ്യാപന പ്രഭാഷണം സി.പി. റഷീദ് മാസ്റ്റര്‍, കോഴിക്കോട് നിര്‍വ്വഹിക്കും. തിരഞ്ഞെടുപ്പ് ക്രമീകരണം ജോസ് കോലത്ത, കോശി അലക്‌സാണ്ടറും നിര്‍വ്വഹിക്കും
ഡോ. റഹ്‌മാന്‍ (വിഴിഞ്ഞം), കെ.എം. നാസര്‍, ബാലരാമപുരം റഹീം, മുഹമ്മദ് കോയ ചേലാബ്ര ആശംസകള്‍ നേരും. കണ്‍വെന്‍ഷന്‍, പ്രവാസി വിഷയങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യുമെന്ന് കോ-ഓര്‍ഡിനേറ്റര്‍മാരായ കോശി അലക്‌സാണ്ടറും തിരുവല്ലം ഉണ്ണിയുമാണ് പറഞ്ഞു. ‘പ്രവാസി ഭാരതിയരുടെ ആദ്യ മുഖപത്രമായ പ്രസ്ഥാന പോരാളിയുടെ 20-ാം വാര്‍ഷികം കൂടി കണ്‍വെന്‍ഷനില്‍ ആഘോഷിക്കും.

 

 

എന്‍.ആര്‍.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യ, പ്രവാസി പെന്‍ഷന്‍
ഹോള്‍ഡേഴ്സ് അസ്സോസിയേഷന്‍ സംസ്ഥാന
പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ 8ന്

 

Share

Leave a Reply

Your email address will not be published. Required fields are marked *