ആനക്കാംപൊയില്‍ – കള്ളാടി തുരങ്കപാത വയനാടിന്റെ വികസനത്തില്‍ ഒരു നാഴികക്കല്ലായി മാറും; ഡോ.ആസാദ് മൂപ്പന്‍

ആനക്കാംപൊയില്‍ – കള്ളാടി തുരങ്കപാത വയനാടിന്റെ വികസനത്തില്‍ ഒരു നാഴികക്കല്ലായി മാറും; ഡോ.ആസാദ് മൂപ്പന്‍

കോഴിക്കോട്: കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍ – കള്ളാടി തുരങ്കപാത വയനാട് ജില്ലയുടെ വികസനത്തില്‍ ഒരു നാഴികക്കല്ലായി മാറുമെന്ന് ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെയും ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിന്റെയും സ്ഥാപക ചെയര്‍മാന്‍ ഡോ.ആസാദ് മൂപ്പന്‍ അഭിപ്രായപ്പെട്ടു. കോഴിക്കോടിന്റെയും വയനാടിന്റെയും മലയോര മേഖലകളെ ബന്ധിപ്പിക്കുന്ന ഈ പാത പ്രദേശത്തിന്റെ ആരോഗ്യ, സാമൂഹിക, സാമ്പത്തിക,സാംസ്‌കാരിക,വിനോദ സഞ്ചാര മേഖലകളിലെ മുന്നേറ്റത്തിനും അതുവഴി നാടിന്റെ സമഗ്ര വളര്‍ച്ചയ്ക്കും വഴിയൊരുക്കും. ചുരത്തിലുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ തീരണമെന്ന വയനാട്ടുകാരുടെ ചിരകാല സ്വപ്നത്തിന്റെ പൂര്‍ത്തീകരണം കൂടിയാകും ഈ പാതയെന്നും ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയില്‍ മറിപ്പുഴയില്‍ നിന്നാരംഭിച്ച് വയനാട് മേപ്പാടി കള്ളാടി മീനാക്ഷി പാലത്തില്‍ അവസാനിക്കുന്ന പദ്ധതിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യമന്ത്രിയെയും മറ്റു ജന പ്രതിനിധികളെയും അഭിനന്ദിക്കുന്നതായും ഡോ.ആസാദ് മൂപ്പന്‍ പറഞ്ഞു.

 

ആനക്കാംപൊയില്‍ – കള്ളാടി തുരങ്കപാത വയനാടിന്റെ
വികസനത്തില്‍ ഒരു നാഴികക്കല്ലായി മാറും; ഡോ.ആസാദ് മൂപ്പന്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *