എം ഇ എസ് ആര്‍ക്കിടെക്ച്ചര്‍ കോളേജ് ഓണം ആഘോഷിച്ചു

എം ഇ എസ് ആര്‍ക്കിടെക്ച്ചര്‍ കോളേജ് ഓണം ആഘോഷിച്ചു

കോഴിക്കോട്: എംഇഎസ് ഡയമണ്ട് ജൂബിലിയുടെ ഭാഗമായി എം ഇ എസ്. കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍ ഓണാഘോഷവും കക്കോടിയിലെ പെയിന്‍ & പാലിയേറ്റീവ് കെയര്‍ യുണിറ്റിന്റെ കീഴില്‍ ചികിത്സയി ലുള്ള കുടുംബങ്ങള്‍ക്ക് ഓണ കിറ്റുകളും വിതരണം ചെയ്തു. ഓണാഘോഷം തഗ് തോം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
വെറുപ്പിനെതിരെയുള്ള സംഗമമായി എം ഇ എസിന്റെ ഓണ സംഗമം മാറുന്നുവെന്നും എം ഇ എസ് മതേതര മുഖമുള്ള സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു.
പെയിന്‍ & പാലിയേറ്റീവ് കെയറിന് ഓണ കിറ്റുകള്‍ വിതരണോദ്ഘാടനം കക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി ഷീബ നിര്‍വഹിച്ചു.
ഓണം സമത്വത്തിന്റെ സന്ദേശം നല്‍കുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണമാണ് കിടപ്പു രോഗികള്‍ക്ക് സഹായകമായുള്ള കോളേജിന്റെ ഇത്തരം നന്മയുള്ള പ്രവൃത്തനങ്ങളെന്ന് പ്രസിഡന്റ് പറഞ്ഞു.ചെയര്‍മാന്‍ കെ. വി. സലീം അധ്യക്ഷത വഹിച്ചു.

നാടക കൃത്തും അധ്യാപകനുമായ അബുമാസ്റ്റര്‍ ഓണ സന്ദേശം നല്‍കി.
കക്കോടി എഫ് എച്ച് സി റാന്‍ഡോള്‍ഫ് എം ഇ എസ് സംസ്ഥാന ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍
സി. ടി .സക്കീര്‍ ഹുസൈന്‍ , ട്രഷറര്‍ ഹസ്സന്‍ തിക്കോടി,ജില്ലാ ജോയിന്റ് സെക്രട്ടറി കെ ഹാഷിം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എംഇഎസ് ആര്‍ക്കിടെക്ചര്‍ കോളേജ് മാനേജ്‌മെന്റ്റ് കമ്മിറ്റി സെക്രട്ടറി വി.പി. അബ്ദുറഹ്‌മാന്‍ സ്വാഗതവും,
കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ വിജയ ഞാളൂര്‍ നന്ദിയും പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ ഓണകളികളും, വിവിധ കലാ പരിപാടികളുംഅവതരിപ്പിച്ചു. പുക്കളവും ഒരുക്കി.

 

എം ഇ എസ് ആര്‍ക്കിടെക്ച്ചര്‍ കോളേജ് ഓണം ആഘോഷിച്ചു

 

 

Share

Leave a Reply

Your email address will not be published. Required fields are marked *