കോഴിക്കോട്: ബി.ജെ.പിയുടെ ചില വക്താക്കള്‍ മുഹമ്മദ് നബിക്കെതിരേ നടത്തിയ മതനിന്ദ പ്രസ്താവന വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. ആക്ഷേപകരമായ പ്രസ്താവന നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ പാര്‍ട്ടി നടപടിക്കുപുറമെ സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കുകയും അത്തരം പ്രവണതകള്‍ ശക്തമായി തടയുകയും വേണം എന്നും അദ്ദേഹം പറഞ്ഞു .
വിവരസാങ്കേതികവിദ്യയുടെ ലോകത്താണ് നാം ജീവിക്കുന്നത്. ലോകമെങ്ങുമുള്ള ജനങ്ങള്‍ക്കിടയില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വിവരങ്ങളും വികാരങ്ങളും രൂപാന്തരപ്പെടുത്തുന്നു. ആക്ഷേപകരമായ രചനകളും പ്രസ്താവനകളും പ്രകടനങ്ങളും രാജ്യത്തെയും അതിന്റെ കെട്ടുറപ്പിനെയും മതേതര മൂല്യങ്ങളെയും നശിപ്പിക്കുന്നു. സാമുദായിക പ്രശ്നങ്ങള്‍ ബോധപൂര്‍വം പ്രകോപിപ്പിക്കുന്ന വ്യക്തികളെ തടയിടാനും ഭാവിയില്‍ അത്തരം പ്രവണതകള്‍ തടയാനും ജാതി മത ഭേദമന്യേ ജനങ്ങള്‍ മുന്നോട്ട് വരണം കാന്തപുരം പറഞ്ഞു.
