പ്രവാസികളുടെ വിയര്‍പ്പിന്റെ വിലയാണ് നാടിന്റെ പുരോഗതി: പി.കെ ഗോപി

പ്രവാസികളുടെ വിയര്‍പ്പിന്റെ വിലയാണ് നാടിന്റെ പുരോഗതി: പി.കെ ഗോപി

കോഴിക്കോട്: നമ്മുടെ നാടിന്റെ പട്ടിണി മാറിയതും സുഭിക്ഷമായതും പുരോഗതിക്കും കാരണം പ്രവാസി സമൂഹമാണെന്ന് കവി പി.കെ ഗോപി പറഞ്ഞു. ജെ.കെ സ്മാരക ട്രസ്റ്റും പ്രവാസി ഡെവലപ്‌മെന്റ് റിഹാബിലിറ്റേഷന്‍ വെല്‍ഫെയര്‍ സെന്ററും ആവിഷ്‌കരിച്ച പ്രവാസി പുനരധിവാസ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജെ.കെ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ കെ.ടി വാസുദേവന്‍ അധ്യക്ഷത വഹിച്ചു. ആറ്റക്കോയ പള്ളിക്കണ്ടി മുഖ്യപ്രഭാഷണം നടത്തി. പ്രവാസി പുനരധിവാസ പദ്ധതി പ്രൊഫ: വര്‍ഗീസ് മാത്യു അവതരിപ്പിച്ചു. സുമതി വാരിയര്‍ ആശംസകള്‍ നേര്‍ന്നു. പ്രവാസി സാഹിതി പുരസ്‌കാരം പ്രൊഫ: മുഹമ്മദ് ഹസ്സന്‍, ഡോ: പ്രദീപ് കുമാര്‍ വുഡ്‌നില്‍, മുഖ്ദാര്‍ ഉദരംപൊയില്‍. എം. ഗോകുല്‍ദാസ് ഏറ്റുവാങ്ങി. ഡോ: പ്രിയദര്‍ശന്‍ ലാല്‍ സ്വാഗതവും ഒ.സ്‌നേഹരാജ് നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *