തൃശൂർ : ലോക പരിസ്ഥിതി ദിനാചരണത്തിനോടനുബന്ധിച്ച് വേൾഡ് മലയാളി ഫെഡറേഷൻ ജില്ലാ കമ്മറ്റി പുല്ലഴി സെൻ്റ് ജോസഫ്സ് ഭവൻ മെൻ്റൽ ഹെൽത്ത് കെയർ ഹോമിൽ വൃക്ഷ തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. കൂടാതെ അന്തേവാസികൾക്ക് മാസ്ക്ക് വിതരണവും നടത്തി. ചടങ്ങിൽ സെൻ്റ് ജോസഫ്സ് ഭവൻ ഡയറക്ടർ ഫാദർ രാജു അക്കര അദ്ധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം ഉദ്ഘാടനം നിർവ്വഹിച്ചമദർ എം.കെ.മേരിക്കുട്ടി, കോഡിനേറ്റർ പോൾസൺ ആലപ്പാട്ട്, രഞ്ജു ഒളരി, പി.പി. ജയ്സൺ എന്നിവർ പ്രസംഗിച്ചു.
