കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ബാങ്കിങ് ഇടപാടുകള്‍ പൂര്‍ണമായും ഡിജിറ്റലാക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച ” ഡിജിറ്റല്‍ കോഴിക്കോട്” പദ്ധതി ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഢി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ മുരളീധരന് ടി.എം അധ്യക്ഷത വഹിച്ചു. റിസര്‍വ് ബാങ്ക് എ.ജി.എം പ്രദീപ് കൃഷ്ണന്, കാനറാ ബാങ്ക് മാനേജര്‍ മുരളീധരന് ടി.എം എന്നിവര്‍ സംസാരിച്ചു.
ജില്ലയില്‍ നിലവിലുള്ള സേവിങ്, കറന്റ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് ഏതെങ്കിലും ഒരു ഡിജിറ്റല്‍ സാങ്കേതിക ഉപയോഗിച്ച് ഇടപെടലുകള്‍ നടത്താനുള്ള അറിവ് ലഭ്യമാക്കുകയാണ് ഡിജിറ്റല്‍ കോഴിക്കോട് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യയുടെ ചുവടുപിടിച്ച് റിസര്‍വ് ബാങ്കും എസ്.എല്‍.ബി.സിയും ബാങ്കുകളും ചേര്‍ന്ന നടത്തുന്ന ഈ പരിപാടിയുടെ ആത്യന്തിക ലക്ഷ്യം പേപ്പര്‍ കറന്‍സിയുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള ശീലം ജനങ്ങളില്‍ വളര്‍ത്തുക എന്നതാണ്.
