ഡോക്ടര്‍ ശ്രീകാന്ത് ഐ കെയര്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ സംഘടിപ്പിക്കുന്ന ഒക്കുലസ് പ്രോഗ്രാം

ഡോക്ടര്‍ ശ്രീകാന്ത് ഐ കെയര്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ സംഘടിപ്പിക്കുന്ന ഒക്കുലസ് പ്രോഗ്രാം

കോഴിക്കോട്: ഡോക്ടര്‍ ശ്രീകാന്ത് ഐ കെയര്‍ ആന്റ് റിസര്‍ച്ച് സെന്ററിന്റെ അക്കാദമിക് വിഭാഗമായ ഒക്കുലസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സിന്റെ ആഭിമുഖത്തില്‍ എല്ലാ വര്‍ഷവും ഒഫ്താല്‍മോളജിസ്റ്റുകള്‍ക്കായി സംഘടിപ്പിച്ചു വരുന്ന തുടര്‍ പഠന പരിപാടിയായ ഒക്കുലസ്, 24ന് (ഞായര്‍) കാലത്ത് 8 മണി മുതല്‍ 4 വരെ മലബാര്‍ പാലസില്‍ നടക്കുമെന്ന് മെഡിക്കല്‍ ഡയറക്ടര്‍ ഡോ.ശിവന്‍.എന്‍.വിയും അക്കാദമിക് ഡയറക്ടര്‍ ഡോ.നന്ദ ഗോപന്‍.ഒ.കെ.യും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 200 ഓളം ഡോക്ടര്‍മാര്‍ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രശസ്തരായ ഓഫ്താല്‍മോളജിസ്റ്റുകള്‍ ക്ലാസ്സുകള്‍ നയിക്കും. കോഴിക്കോട്ടെ പ്രശസ്തരായ മുതിര്‍ന്ന ഡോക്ടര്‍മാരായ ഡോ.വേലായുധന്‍ നായര്‍, ഡോ. സുധ.ജി നായര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഡോക്ടര്‍മാര്‍ 9633444658, 9447633549 എന്നീ നമ്പറുകളില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പ്രശസ്ത നേത്ര രോഗ വിദഗ്ധനായഡോ.ശ്രീകാന്ത് കാരാടിന്റെ നേതൃത്വത്തില്‍ 2016ല്‍ ആരംഭിച്ച ഡോ.ശ്രീകാന്ത് ഐ കെയര്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ പത്താം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണെന്നും, അതിന്റെ ഭാഗമായി മികച്ച ചികിത്സാ സൗകര്യം ഉറപ്പുവരുത്തുമെന്നും ഈ കാലഘട്ടത്തിനുള്ളില്‍ ജീവിത ശൈലീ രോഗങ്ങളാലും മൊബൈല്‍, കംപ്യൂട്ടര്‍, ടിവി എന്നിവയുടെ അമിതമായ ഉപയോഗവും കുട്ടികളിലും മുതിര്‍ന്നവരിലും കാഴ്ച പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിരവധി പേര്‍ക്ക് കാഴ്ചയുടെ വെളിച്ചം പകര്‍ന്നു നല്‍കാന്‍ സാധിച്ചിട്ടുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ പബ്ലിക് റിലേഷന്‍സ് മാനേജര്‍ വിവേകാനന്ദന്‍.എം.കെയും പങ്കെടുത്തു.

 

 

ഡോക്ടര്‍ ശ്രീകാന്ത് ഐ കെയര്‍ ആന്റ് റിസര്‍ച്ച് സെന്റര്‍
സംഘടിപ്പിക്കുന്ന ഒക്കുലസ് പ്രോഗ്രാം

Share

Leave a Reply

Your email address will not be published. Required fields are marked *