കോഴിക്കോട്: പ്രിന്റിംഗ് മേഖലയെ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് മലബാര്‍ പ്രിന്റേഴ്‌സ് അസോസിയേഷന്‍ ജനറല്‍ ബോഡിയും കുടുംബ സംഗമവും ആവശ്യപ്പെട്ടു. പ്രിന്റിംഗ് മേഖല സേവന മേഖലയായിട്ടും ജി എസ് ടി 18%മാണ് ചുമത്തുന്നത്. വ്യാപകമായി വരുന്ന ഡിജിറ്റലൈസേഷന്‍ പ്രിന്റിംഗ് പ്രസ്സുകളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കിയിരിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. പരിപാടി കോര്‍പ്പറേഷന്‍ കണ്‍സിലര്‍ ഡോ.അല്‍ഫോണ്‍സ മാത്യു ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി.ദിവാകരന്‍ മുഖ്യാതിഥിയായിരുന്നു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പ്രേമന്‍ കല്ലേരി അധ്യക്ഷത വഹിച്ചു. പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ ആശംസകള്‍ നേര്‍ന്നു. കെ.പി.രാജശേഖരന്‍ സ്വാഗതവും ടി.പി. മുരളീധരന്‍ നന്ദിയും പറഞ്ഞു.
