മുക്കം: മൂന്ന് കോടി രൂപയോളം ചെലഴിച്ച് കണ്ടോളിപ്പാറയില്‍ ഉയരുന്ന കക്കാട് ഗവ. എല്‍.പി സ്‌കൂളിന്റെ പുതിയ ഹൈടെക് കെട്ടിടത്തിന്റെ ആദ്യഘട്ട ഉദ്ഘാടനവും രണ്ടാംഘട്ടത്തിന്റെ തറക്കല്ലിടലും 22ന് ഉച്ചയ്ക്ക് 1.30ന് കേരള വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും.
പുതിയ ഹൈടെക് കെട്ടിടത്തിലെ വര്‍ണക്കൂടാരം, മെട്രോ ട്രെയിന്‍, കമ്പ്യൂട്ടര്‍ ലാബ് എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. പരിപാടി വമ്പിച്ച വിജയമാക്കാന്‍ സ്‌കൂളില്‍ ചേര്‍ന്ന നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും വിദ്യാഭ്യാസ വിദഗ്ധരുടെയും സംയുക്ത യോഗം തീരുമാനിച്ചു.
സംഘാടകസമിതി രൂപീകരണ യോഗം കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിതാ രാജന്‍ ഉദ്ഘാടനംചെയ്തു. വാര്‍ഡ് മെമ്പര്‍ എടത്തില്‍ ആമിന അധ്യക്ഷത വഹിച്ചു.
കാരശ്ശേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി.കെ വിനോദ്, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിജിത സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ കെ.പി ഷാജി, ശിവദാസന്‍ തേക്കുംകുറ്റി, നൗഷാദ് കെ.കെ, മുക്കം എ.ഇ.ഒ ടി ദീപ്തി ടീച്ചര്‍, കുന്ദമംഗലം ബി.പി.സി മുഹമ്മദ് റാഫി പി.വി, മുന്‍ പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ്, ബി.ആര്‍.സി ട്രെയ്നര്‍ അന്‍സാര്‍ മാഷ്, അജയ് ഫ്രാന്‍സി, ടി.പി.സി മുഹമ്മദ് ഹാജി പ്രസംഗിച്ചു.
അനഘ പിയുടെ സ്വാഗത ഗീതത്തോടെ തുടങ്ങിയ ചടങ്ങില്‍ ഹെഡ്മിസ്ട്രസ് ജാനീസ് ജോസഫ് സ്വാഗതവും പി.ടി.എ പ്രസിഡന്റ് മുനീര്‍ പാറമ്മല്‍ നന്ദിയും പറഞ്ഞു.
വാര്‍ഡ് മെമ്പര്‍ ചെയര്‍മാനും പി.ടി.എ പ്രസിഡന്റ് ജനറല്‍കണ്‍വീനറും സ്റ്റാഫ് സെക്രട്ടറി ട്രഷററുമായി വിപുലമായ സംഘാടക സമിതിയും രൂപീകരിച്ചു. പാഠ്യ-പഠനാനുബന്ധ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന സ്‌കൂളിനെ കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ആദ്യ സര്‍ക്കാര്‍ യു.പി സ്‌കൂളായി ഉയര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
കക്കാട് ജി.എല്‍.പി സ്‌കൂളിന്റെ പുതിയ കെട്ടിടോദ്ഘാടനം 22ന്
