ജില്ല റോള്‍ ബോള്‍ ചാമ്പ്യന്‍ഷിപ്പ്: ടീം ഡി പി റോളര്‍ സ്‌പോര്‍ട്‌സ് അക്കാദമി ജേതാക്കള്‍
കോഴിക്കോട്: കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ച ജില്ല റോള്‍ ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന ജില്ല റോള്‍ ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍ ബോയിസ് , സീനിയര്‍ ബോയ്‌സ് – വിഭാഗത്തിലും ബോയ്‌സ് ,ഗേള്‍സ് വിഭാഗം (അണ്ടര്‍ 11 ) ടീം ഡി പി റോളര്‍ സ്‌പോര്‍ട്‌സ് അക്കാദമിയും സബ് ജൂനിയര്‍ വിഭാഗം ബോയ്‌സ് – മലാപറമ്പ് റോള്‍ ബോള്‍ ക്ലബ് , ഗേള്‍സ് – ഫോര്‍ട്ട് റോളര്‍ സ്‌പോര്‍ട്‌സും ജേതാക്കളായി.
ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ നടന്ന ചടങ്ങില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി പ്രഭു പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ജി ബി ഷാംജിത്ത് അധ്യക്ഷത വഹിച്ചു.
ജില്ലയില്‍ നിന്നും വിവിധ പ്രായത്തിലുള്ള 220 പേര്‍ മത്സരിക്കാന്‍ എത്തി. സമാപന ചടങ്ങില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ രാജഗോപാല്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. ജില്ലാ ചാമ്പ്യന്‍ഷിപ്പില്‍ നിന്നുള്ള മികച്ച കളിക്കാരെ സംസ്ഥാന തല മത്സരത്തില്‍ പങ്കെടുപ്പിക്കുമെന്ന് അസോസിയേഷന്‍
സെക്രട്ടറി ദിവേഷ് ഡി പാലേച്ച അറിയിച്ചു.
