കോഴിക്കോട്: 2013 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന പത്ത് വനിതകളുടെ കൂട്ടായ്മയായ സ്‌നേഹ വര്‍ണ്ണങ്ങള്‍, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കാന്‍സര്‍ വാര്‍ഡിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനായി സംഘടിപ്പിച്ചു വരുന്ന ചിത്ര പ്രദര്‍ശനം ഇന്ന് (വെള്ളി) കാലത്ത് 10 മണിക്ക് തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സിനിമാ നടനും സംവിധായകനുമായ ജോയ് മാത്യൂ മുഖ്യാതിഥിയായിരുന്നു. വിദ്യാര്‍ത്ഥികളും, വീട്ടമ്മമാരും വരച്ച 140 ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. ചിത്രങ്ങള്‍ വിറ്റ് കിട്ടുന്ന പണമുപയോഗിച്ചാണ് കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതെന്ന് കോ-ഓര്‍ഡിനേറ്റര്‍ പ്രേംജ ബാബുരാജ് പറഞ്ഞു. കോഴിക്കോടിന്റെ പൈതൃകം അടയാളപ്പെടുത്തുന്ന ചിത്രം, മ്യൂറല്‍ പെയിന്റിംഗുകള്‍, പ്രകൃതിയുടെ ദൃശ്യ ഭംഗി അനാവരണം ചെയ്യുന്ന ചിത്രങ്ങള്‍, പക്ഷികളുടെ ചിത്രങ്ങള്‍, സ്വസഹോദരനെ മാറോടണച്ച് പിടിക്കുന്ന കുട്ടിയുടെ ചിത്രം ഉള്‍പ്പെടെ മ്യൂറലിലും, ഓയിലിലും, ഗ്ലാസിലും, ടെക്‌സ്ച്ചറിലും, അബ്‌സ്ട്രാക്ടിലും ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. പ്രദര്‍ശനം 12ന് വൈകിട്ട് 4 മണിക്ക് അവസാനിക്കും. സ്‌നേഹ സ്പര്‍ശം സ്‌കോളര്‍ഷിപ്പ് മെഡിക്കല്‍ കോളേജിലെ മുന്‍ പീഡിയാട്രിക് വിഭാഗം മേധാവി ഡോ.വി.ടി.അജിത്കുമാര്‍ വിതരണം ചെയ്യും. ഗീത വാസുദേവ്, പ്രേംജ ബാബുരാജ്, പ്രണിത ദിവാകരന്‍, രുഗ്മിണി എസ്.നായര്‍, അനുപമ സുനില്‍, രശ്മിക കിഷോര്‍, സുധ പ്രേംനാഥ്, വീണ ബാബു, പ്രിയ ജയകുമാര്‍, രാധിക രഞ്ജിത്ത് എന്നിവരാണ് സ്‌നേഹവര്‍ണ്ണങ്ങല്‍ കൂട്ടായ്മയെ നയിക്കുന്നത്.
സ്‌നേഹവര്‍ണ്ണങ്ങള്‍ – 2025
ചിത്ര പ്രദര്‍ശനം ആരംഭിച്ചു