ശ്രവണ ഹിയറിംഗ് എയ്ഡ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

ശ്രവണ ഹിയറിംഗ് എയ്ഡ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

ശ്രവണ ഹിയറിംഗ് എയ്ഡ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കേരളത്തിലെ പ്രമുഖ ശ്രവണ പരിചരണ സ്ഥാപനമായ ശ്രവണ ഹിയറിംഗ് എയ്ഡ് സെന്ററിന്റെ കോഴിക്കോട്ടെ നവീകരിച്ച യൂണിറ്റ് വിപുലമായ സൗകര്യങ്ങളോടെ മാവൂര്‍ റോഡ് വൈഎംസിഎ ജംഗ്ഷനിലുള്ള എരോത്ത് സെന്റര്‍ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനമാരംഭിച്ചു. യൂണിറ്റിന്റെ ഉദ്ഘാടനം എം.പി എം.കെ രാഘവന്‍ നിര്‍വഹിച്ചു.

കേള്‍വിക്കുറവ് നിശബ്ദമായി നമ്മെ ബാധിക്കുന്ന ഒരു പ്രശ്‌നമാണെന്നും, അത്തരം സാഹചര്യങ്ങളില്‍ കൃത്യമായ പരിചരണവും കരുതലും നല്‍കുന്ന സ്ഥാപനങ്ങള്‍ സമൂഹത്തിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്നും, അതിന് ശ്രവണ ഒരു മികച്ച ഉദാഹരണമാണെന്നും എം.കെ രാഘവന്‍ എം.പി പറഞ്ഞു.

നവീകരിച്ച യൂണിറ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ‘ഹിയറിംഗ് എയ്ഡ് അപ്‌ഗ്രേഡ് ആന്‍ഡ് എക്സ്ചേഞ്ച് ഫെസ്റ്റിവല്‍’ എന്ന ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഓഫറിലൂടെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പഴയ ഹിയറിങ് എയ്ഡുകള്‍ നല്‍കി ആകര്‍ഷകമായ വിലക്കിഴിവില്‍ പുതിയവ സ്വന്തമാക്കാന്‍ അവസരം ലഭിക്കും. ആധുനിക സാങ്കേതികവിദ്യ, പരിചയസമ്പന്നരായ ഓഡിയോളജിസ്റ്റുകള്‍, വ്യക്തിഗത പരിചരണം എന്നിവയിലൂടെ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കാനാണ് ശ്രവണ എപ്പോഴും ശ്രമിക്കുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ ശ്രീജിത്ത് പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ ഐഎംഎ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഡോക്ടര്‍ ശങ്കര്‍ മഹാദേവന്‍, കോര്‍പറേഷന്‍ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി ദിവാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. സാമ്പത്തിക പ്രശ്‌നങ്ങളാല്‍ മുന്‍പ് ശ്രവണ സഹായി വാങ്ങാന്‍ കഴിയാത്ത 5 പേര്‍ക്ക് ശ്രവണ സഹായി വിതരണം ചെയ്തു. ശ്രവണ ഡയറക്ടറും ചീഫ് ഓഡിയോളജിസ്റ്റുമായ അശ്വതി ശ്രീജിത്ത് സ്വാഗതവും അഡ്മിനിസ്‌ട്രേറ്റര്‍ ജിന്റോ എം. തോമസ് നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *