കണ്ണൂര്‍ : കേരള ഗാന്ധി സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ പിഎന്‍ പണിക്കര്‍ അനുസ്മരണവും വായന മാസാചരണ സമാപനവും നടത്തി. ഗ്രന്ഥകാരനും ബാലസാഹിത്യകാരനുമായ ടികെഡി മുഴപ്പിലങ്ങാട് ഉദ്ഘാടനം ചെയ്തു. താവക്കര ഗവ. യുപി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രധാന അധ്യാപകന്‍ കെവി പ്രശാന്തന്‍ അധ്യക്ഷത വഹിച്ചു. സദ്ഭാവന ബുക്‌സ് എഡിറ്റര്‍ സുനില്‍ മടപ്പള്ളി, പിഎന്‍ പണിക്കര്‍ അനുസ്മരണം നടത്തി. സാമൂഹ്യ- സാംസ്‌കാരിക പ്രവര്‍ത്തക സൗമി മട്ടന്നൂര്‍ സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ലൈബ്രറിക്കും അക്ഷരഗുരു കവിയൂര്‍ രാഘവന്റെ സ്മരണയ്ക്കായി ബാലസാഹിത്യ പുസ്തകങ്ങള്‍ നല്‍കി. ഗാന്ധി സാഹിത്യവേദി ജില്ലാ സെക്രട്ടറി ആര്‍ട്ടിസ്റ്റ് ശശികല, ഷമീല്‍ ഇഞ്ചിക്കല്‍, രമ ബാലന്‍, പിവി രാജമണി, ടികെ ഗീത എന്നിവര്‍ സംസാരിച്ചു.
വായന മാസാചരണം സമാപിച്ചു
