പ്രണയജാലകം മെല്ലെ തുറക്കുമ്പോള്‍ പുസ്തക പ്രകാശനം-16ന്

പ്രണയജാലകം മെല്ലെ തുറക്കുമ്പോള്‍ പുസ്തക പ്രകാശനം-16ന്

കോഴിക്കോട്: നവാഗത എഴുത്തുകാരനായ പരപ്പില്‍ അനില്‍ രചിച്ച പ്രണയജാലകം മെല്ലെതുറക്കുമ്പോള്‍ കവിതാ സമാഹാരം പുസ്തക പ്രകാശനം 16ന് ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് പീപ്പിള്‍സ് റിവ്യൂ അങ്കണത്തില്‍ നടക്കും. പ്രശസ്ത കവിയും പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് മുഖ്യ ഉപദേഷ്ടാവുമായ
പിപി ശ്രീധരനുണ്ണി, കവി മുണ്ട്യാടി ധാമോദരന് നല്‍കി പുസ്തകം പ്രകാശനം നിര്‍വഹിക്കും. പീപ്പിള്‍സ് റിവ്യൂ മുഖ്യ പത്രാധിപര്‍ പിടി നിസാര്‍ അധ്യക്ഷതവഹിക്കും. ദര്‍ശനം സാംസ്‌കാരികവേദി രക്ഷാധികാരി എംഎ ജോണ്‍സണ്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെഎഫ് ജോര്‍ജ്, കവിയും ഫോക്‌ലോറിസ്റ്റും ചലചിത്ര പിന്നണി ഗായകനുമായ ഗിരീഷ്‌ ആമ്പ്ര, എഴുത്തുകാരി അനീസ സുബൈദ, താളിയോല സാംസ്‌കാരിക വേദി പ്രസിഡന്റ് പി.ഐ അജയന്‍,  എഴുത്തുകാരന്‍ ഉമര്‍ ഫാറൂഖ്, സാമൂഹിക പ്രവര്‍ത്തകന്‍ ആര്‍ ജയന്ത് കുമാര്‍, സാഹിത്യകാരന്‍ ഉസ്മാന്‍ ഒഞ്ചിയം, ഓര്‍ഗനൈസേഷന്‍ ഓഫ് സ്‌മോള്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി പ്രസിഡന്റ് രാമദാസ് വേങ്ങേരി എന്നിവര്‍ ആശംസകള്‍ നേരും. ഗ്രന്ഥകര്‍ത്താവ്‌ അനില്‍ പരപ്പില്‍ മറുമൊഴിനടത്തും. പീപ്പിള്‍സ് റിവ്യു സാഹിത്യവേദി കോ ഓര്‍ഡിനേറ്റര്‍ പുരുഷുകക്കോടി സ്വാഗതവും, കണ്‍വീനര്‍ ആര്‍.കെ ഇരവില്‍ നന്ദിയും പറയും.

Share

Leave a Reply

Your email address will not be published. Required fields are marked *