കോട്ടക്കല്‍: കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ട്രസ്റ്റ് ബോര്‍ഡ് അംഗമായി ഡോ.പി.ആര്‍.രമേഷ് തെരഞ്ഞെടുക്കപ്പെട്ടു. മാനേജിങ് ട്രസ്റ്റി ഡോ.പി.എം.വാരിയരുടെ ജ്യേഷ്ഠ സഹോദരനും ആര്യവൈദ്യശാല ട്രസ്റ്റിയും സ്‌പെഷ്യല്‍ കണ്‍സള്‍ട്ടന്റുമായിരുന്ന അന്തരിച്ച പി.രാഘവ വാരിയരുടെ പുത്രനാണ് അദ്ദേഹം.
ആയുര്‍വേദിക് ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍, കോട്ടയ്ക്കല്‍ ഈസ്റ്റിന്റെ സൂപ്രണ്ടും ചീഫ് മെഡിക്കല്‍ ഓഫീസറുമാണ് ഡോ.രമേശ്. ആര്യവൈദ്യശാലയുടെ ഡല്‍ഹി ഹോസ്പിറ്റലിലും ഇതേ പദവി വഹിച്ചിട്ടുണ്ട്.
ആര്യവൈദ്യശാലയുടെ ക്ലിനിക്കല്‍ റിസര്‍ച്ച് യൂണിറ്റ് മേധാവി, കേരള ആരോഗ്യ സര്‍വ്വകലാശാലയുടെ ക്വാളിറ്റി സെല്‍ അംഗം, എന്‍.എബി.എച്ചിന്റെ ആയുഷ് അക്രഡിറ്റേഷന്‍ കമ്മിറ്റി അംഗം, രാഷ്ട്രീയ ആയൂര്‍വേദ വിദ്യാപീഠത്തിന്റെ ആയുര്‍വേദ ട്രെയിനിങ് അക്രഡിറ്റേഷന്‍ ബോര്‍ഡ് ചെയര്‍മാന്‍, ആര്യവൈദ്യശാലയുടെയും വൈദ്യരത്‌നം പി.എസ്.വാരിയര്‍ ആയുര്‍വേദ കോളേജിന്റെയും എത്തിക്‌സ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വരുന്നു.
പത്‌നി പ്രീത രമേഷ് വാരിയര്‍ (ചീഫ് മാനേജര്‍ – അഡ്മിനിസ്‌ട്രേഷന്‍, ആര്യവൈദ്യശാല ചാരിറ്റബിള്‍ ഹോസ്പിറ്റല്‍, കോട്ടയ്ക്കല്‍). മക്കള്‍: ഡോ.ഗായത്രി (എ.എച്ച് & ആര്‍.സി, കോട്ടയ്ക്കല്‍), ഗൗരി (വിദ്യാര്‍ത്ഥിനി).
