പി.ടി.നിസാര്‍
കോഴിക്കോട്: ശുഭാംശു ശുക്ലയുടെ ബഹിരാകാശത്ത് നിന്നുളള മടങ്ങിവരവ് ഇന്ത്യക്ക് മാത്രമല്ല ബഹിരാകാശവുമായി ബന്ധമില്ലാത്ത രാജ്യങ്ങള്‍ക്കടക്കം വലിയ പ്രതീക്ഷ നല്‍കുന്നതാണെന്ന് ഐ എസ് ആര്‍ ഒ മുന്‍ പ്രോജക്ട് ഡയറക്ടറും യുഎല്‍ സി സിയുടെ യു എല്‍ സ്‌പേസ് ക്ലബ്ബ് മെന്ററുമായ
ഇ.കെ.കുട്ടി പീപ്പിള്‍സ് റിവ്യൂവിനോട് പറഞ്ഞു. സിംഗപ്പൂരില്‍ നിന്ന് പീപ്പിള്‍സ് റിവ്യൂ മുഖ്യ പത്രാധിപര്‍ പി.ടി.നിസാറുമായി ഓണ്‍ലൈനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹിരാകാശ മേഖലയിലെ ഇടപെടലുകള്‍ ലോകത്ത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. ഭാവിയില്‍ ബഹിരാകാശ മേഖല വലിയ സ്‌പേസ് സ്റ്റേഷനുകളായി മാറുകയും, വെറും യാത്രകള്‍ മാത്രമാവാതെ, ഇന്ന് മനുഷ്യര്‍ക്ക് ഭൂമിയില്‍ ചെയ്യാന്‍ പറ്റാത്ത പല പ്രധാനപ്പെട്ട കാര്യങ്ങള്‍ മരുന്ന് നിര്‍മ്മാണമടക്കം ബഹിരാകാശത്ത് നടത്താന്‍ സാധിക്കും. പ്രത്യേകിച്ച് ചില മെഡിസിനുകള്‍ സൂക്ഷ്മമായി നിര്‍മ്മിക്കേണ്ടതും, വായു തട്ടാന്‍ പാടില്ലാത്തതുമായത് ബഹിരാകാശ ടെക്‌നോളജിയുടെ സഹായത്താല്‍ നിര്‍മ്മിക്കാന്‍ സാധിക്കും. ഭാവിയില്‍ ഇങ്ങനെ ഒരു സാഹചര്യം ഉരുതിരിയുമ്പോള്‍ സാധാരണ യാത്ര പോലെ ദിവസേന ബഹിരാകാശ യാത്രകള്‍ സാധ്യമാവുകയും, അതൊരു ജീവിത രീതിയായി രൂപപ്പെടാനും സാധ്യതയേറെയാണ്. രണ്ടാഴ്ച മുമ്പാണ് അന്തരീക്ഷത്തില്‍ നിന്ന് വൈദ്യുതി ഭൂമിയിലേക്കെത്തിക്കാമെന്ന വലിയ കണ്ടുപിടിത്തം ജപ്പാന്‍ നടത്തിയത്. ഇങ്ങനെ ബീം ചെയ്ത് ഭൂമിയില്‍ വൈദ്യുതി എത്തിക്കാനായാല്‍ വൈദ്യുതി ഒരു പ്രശ്‌നമേ അല്ലാതായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
