കോഴിക്കോട് : മുന്‍ ഡി സി സി ജനറല്‍ സെക്രട്ടറിയും, ഐ എന്‍ ടി യു സി ജില്ലാ പ്രസിഡണ്ടും ജില്ലയിലെ മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവുമായിരുന്ന കെ സി രാമചന്ദ്രന്റെ നാലാം ചരമ വാര്‍ഷികദിനത്തില്‍ അദ്ദേഹം പ്രസിഡണ്ടായിരുന്ന കേരള സ്റ്റേറ്റ് റിയല്‍ എസ്റ്റേറ്റ് ഏജന്റ്‌സ് അസോസിയേഷന്‍ (ഐ എന്‍ ടി യു സി ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി ഗൃഹത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഐ എന്‍ ടി യു സി സാലറീഡ് ഫെഡറേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് എം കെ ബീരാന്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ടി വി സുരേന്ദ്രന്‍ ബാലുശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പുത്തൂര്‍ മോഹനന്‍ വടകര, ജില്ലാ ജനറല്‍ സെക്രട്ടറി എം സതീഷ് കുമാര്‍, സാലറീഡ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി രാമകൃഷ്ണന്‍, കെ പി സി സി വിചാര്‍ വിഭാഗ് ജില്ലാ പ്രസിഡണ്ട് കെ പത്മകുമാര്‍, ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി കെ സി അബ്ദുല്‍ റസാക്ക്, ഫെഡറേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ജബ്ബാര്‍ കൊമ്മേരി, അഷ്റഫ് ചേലാട്ട്, വിചാര്‍ വിഭാഗ് ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീവത്സന്‍ പി, കെ വി ശിവാനന്ദന്‍ കൊയിലാണ്ടി, ടി സജീഷ് കുമാര്‍, കെ പി ശ്രീകുമാര്‍, എ കെ മനോജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
അനുസ്മരണ യോഗം നടത്തി
