ന്യൂഡല്‍ഹി: 14 ദിവസത്തെ ദൗത്യത്തിന് ബഹിരാകാശനിലയത്തിലേക്ക് പോയ ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലേക്ക് തിരിച്ചു.സംഘം ബഹിരാകാശനിലയത്തില്‍നിന്നു ഭൂമിയിലേക്കുള്ള ആക്‌സിയം 4 ദൗത്യ സംഘത്തിന്റെ മടക്കയാത്ര ശരിയായ പാതയിലാണെന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ ഇന്ത്യന്‍ സമയം വൈകിട്ട് 4.45ന് ഇവരുള്‍പ്പെടുന്ന ഡ്രാഗണ്‍ ഗ്രേസ് പേടകം നിലയത്തില്‍നിന്ന് അണ്‍ഡോക്ക് ചെയ്തിരുന്നു. കലിഫോര്‍ണിയയ്ക്കു സമീപമുള്ള സാന്‍ ഡിയഗയില്‍ പസഫിക് സമുദ്രത്തില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം മൂന്നു മണിയോടെ സ്പ്ലാഷ് ഡൗണ്‍ ചെയ്യും. 22.5 മണിക്കൂര്‍ നീളുന്ന യാത്രയാണിത്. സംഘം 18 ദിവസം നിലയത്തില്‍ താമസിച്ചു.
ഡ്രാഗണ്‍ ഗ്രേസ് പേടകത്തില്‍ ശുഭാംശുവിനൊപ്പം പെഗ്ഗി വിറ്റ്‌സന്‍ (യുഎസ്), സ്ലാവോസ് വിസ്നീവ്‌സ്‌കി (പോളണ്ട്), ടിബോര്‍ കാപു (ഹംഗറി) എന്നിവരാണ് സഹയാത്രികര്‍.
ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലേക്ക് തിരിച്ചു
