എംടി വാരം ജൂലൈ 15മുതല്‍ 19വരെ

എംടി വാരം ജൂലൈ 15മുതല്‍ 19വരെ

എംടി വാരം ജൂലൈ 15മുതല്‍ 19വരെ

ദയാപുരം: എംടി വാസുദേവന്‍ നായരുടെ ജന്മദിനമായ ജൂലൈ 15മുതല്‍ 19വരെ ദയാപുരം വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രത്തില്‍ എംടിവാരം നടക്കും. പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, പ്രദര്‍ശനം, വായന, ഓര്‍മ്മ പങ്കിടല്‍, സംഗീത അപരാഹ്നം എന്നിവയടങ്ങുന്ന പരിപാടി പ്രമുഖ ഇംഗ്ലീഷ് എഴുത്തുകാരനും ചരിത്രകാരനും കോളമിസ്റ്റും ഡല്‍ഹി ജാമിഅ: മില്ലിയ ഇസ്ലാമിയയിലെ മുന്‍ പ്രൊഫസറും ആയ മുകുള്‍ കേശവന്‍ ഉദ്ഘാടനം ചെയ്യും.
പരിപാടിയില്‍ ഡോ. എം എം ബഷീറും ദയാപുരം പേട്രണ്‍ സി ടി അബ്ദുറഹീമും ചെയര്‍മാന്‍ കെ മുഞ്ഞലവിയും പങ്കെടുക്കും.
ലിറ്ററേച്ചര്‍, സിനിമ ആന്‍ഡ് സെക്കുലര്‍ കോമ്മണ്‍സെന്‍സ് എന്ന വിഷയത്തില്‍ എം ടി സ്മാരക പ്രഭാഷണം അദ്ദേഹം നടത്തും.
എം ടി സിനിമകളെക്കുറിച്ച് ഷാഹിന റഫീഖ്, സിദ്ധാര്‍ത്ഥ ശിവ, ജിയോ ബേബി, മനീഷ് നാരായണന്‍ എന്നിവര്‍ സംസാരിക്കും. എം ടിയുടെ രാഷ്ട്രീയ-സാമൂഹ്യജീവിതത്തെപ്പറ്റിയുള്ള സെഷനില്‍ എം ടി എന്ന പത്രാധിപരെയും സ്ഥാപനമേധാവിയെയും പറ്റി ശ്രീകുമാറും പരിസ്ഥിതി അവബോധത്തെപ്പറ്റി ഡോ. പി. രോഹിതും രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് ഷഫീഖ് താമരശ്ശേരിയും സംസാരിക്കും. ”എം ടി യും കേരളീയതയും” എന്ന വിഷയത്തെപ്പറ്റി സുനില്‍ പി ഇളയിടം പ്രഭാഷണം നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ദയാപുരം സ്ഥാപനങ്ങളില്‍ എം ടി പുസ്തകങ്ങളുടെ വായനയും വിദ്യാര്‍ത്ഥികള്‍ക്കുള്ള മത്സരങ്ങളും പ്രദര്‍ശനവും നടക്കും.
സമാപനദിവസമായ ജൂലൈ 19 നു ‘എം ടിയും ദയാപുരത്തുകാരും’ എന്ന ഓര്‍മ്മ പങ്കിടല്‍ പരിപാടിയില്‍ എം ടി വാസുദേവന്‍ നായരുടെ മകള്‍ അശ്വതിയും ദയാപുരം സ്ഥാപക ഉപദേശകരില്‍ ഒരാളായ വൈക്കം മുഹമ്മദ് ബഷീറിന്റെ മകന്‍ അനീസ് ബഷീറും ദയാപുരം ഗീതത്തിന്റെ രചയിതാവ് ഒ എന്‍ വി കുറുപ്പിന്റെ മകന്‍ രാജീവും പങ്കെടുക്കും. ‘എം.ടി നാടകരൂപങ്ങളില്‍ എന്ന സെഷനില്‍ ബിന്ദു ആമാട്ട്, സാംകുട്ടി പട്ടംകരി, ശ്രീജിത്ത് രമണന്‍ എന്നിവര്‍ സംബന്ധിക്കും. എം ടിയുടെ സാഹിത്യലോകങ്ങളെപ്പറ്റിയുള്ള ചര്‍ച്ചയില്‍ ശാന്തി വിജയന്‍, അശോകന്‍ നമ്പ്യാര്‍, ഷഫീഖ് വളാഞ്ചേരി എന്നിവര്‍ പങ്കെടുക്കും. എം ടി യുടെ സിനിമകളില്‍ ഒ എന്‍ വി കുറുപ്പ് എഴുതിയ പാട്ടുകള്‍ ചേര്‍ന്ന സംഗീതപരിപാടി ഒ എന്‍ വിയുടെ മകന്‍ രാജീവനും കൊച്ചുമകള്‍ അപര്‍ണ്ണയും ചേര്‍ന്ന് അവതരിപ്പിക്കും.
‘ദയാപുരത്തോടുള്ള എം ടി വാസുദേവന്‍ നായരോടുള്ള ആദരവാണ് എം ടി വാരമെന്ന് പരിപാടിയുടെ സങ്കല്‍പകനും ദയാപുരം സാംസ്‌കാരിക വിഭാഗം വോളന്റീര്‍ ഇന്‍ ചാര്‍ജുമായ എന്‍ പി ആഷ്ലി പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *