ഹൃദയചികിത്സയ്ക്ക് ആര്യവൈദ്യശാല എയിംസുമായി കൈകോര്‍ക്കുന്നു

ഹൃദയചികിത്സയ്ക്ക് ആര്യവൈദ്യശാല എയിംസുമായി കൈകോര്‍ക്കുന്നു

ഹൃദയചികിത്സയ്ക്ക് ആര്യവൈദ്യശാല എയിംസുമായി കൈകോര്‍ക്കുന്നു

കോട്ടക്കല്‍: കോട്ടക്കല്‍ ആര്യവൈദ്യശാലയും ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും തമ്മില്‍ സംയുക്ത ഗവേഷണത്തിനായുള്ള ധാരണാപത്രം ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ പി. എം. വാരിയര്‍ എയിംസ് ന്യൂഡല്‍ഹിയിലെ അഡിഷണല്‍ പ്രൊഫസര്‍ ഡോ. ദിനു എസ്. ചന്ദ്രന്‍ എന്നിവര്‍ കൈമാറി. ഹൃദയാരോഗ്യസംബന്ധമായ ഗവേഷണങ്ങള്‍ക്ക് പദ്ധതിയുടെ ഭാഗമായി തുടക്കമാകും. ഔഷധ സസ്യഗവേഷണകേന്ദ്രത്തിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. സി.ടി സുലൈമാന്‍, എയിംസ് ന്യൂഡല്‍ഹിയിലെ അഡിഷണല്‍ പ്രൊഫസര്‍ ഡോ. ദിനു എസ്.ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഗവേഷണ പദ്ധതി രൂപകല്‍പന ചെയ്തത്. നേരെത്തെ സമാനരീതിയിലുള്ള ഗവേഷണത്തിനായി മദ്രാസ് ഐ.ഐ.ടി യുമായി ധാരണാപത്രം കൈമാറിയിരുന്നു. ആയുര്‍വേദവും ആധുനിക വൈദ്യശാസ്ത്രവും പരസ്പരപൂരകങ്ങളായി സംയോജിത ഗവേഷണങ്ങള്‍ നടത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇത്തരം ഗവേഷണങ്ങള്‍ക്ക് ആര്യവൈദ്യശാല എപ്പോഴും മുന്‍ഗണന നല്‍കാറുണ്ടെന്ന് ഡോ. പി.എം വാരിയര്‍ പറഞ്ഞു. ആയുര്‍വേദത്തിന്റെ പാരമ്പര്യവും ആധുനിക വൈദ്യശാസ്ത്രത്തിന്റെ കൃത്യമായ ശാസ്ത്രീയ രീതികളും സമന്വയിപ്പിച്ചുള്ള ഇത്തരം ഗവേഷണങ്ങള്‍ ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് സി. ഇ. ഒ. കെ. ഹരികുമാര്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ട്രസ്റ്റിമാരായ ഡോ. കെ. മുരളീധരന്‍, ഡോ. പി. രാംകുമാര്‍, ജോയിന്റ് ജനറല്‍ മാനേജര്‍മാരായ പി. രാജേന്ദ്രന്‍, യു. പ്രദീപ്, ഡോ. ഗീത. എസ്. പിള്ള, ഡോ. പി. ആര്‍. രമേശ്,  ശൈലജ മാധവന്‍കുട്ടി, ഗംഗ ആര്‍. വാരിയര്‍, ഡോ. കെ.എം മധു, മോഹനന്‍ കെ. കെ, ഡോ ഹാരിസ് ചോലക്കല്‍, കെ. ഗീത, ഡോ. ജിതിന്‍ കെ. നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *