കേരള പ്രവാസി ലീഗ് കലക്ട്രേറ്റ് ധര്‍ണ്ണ 26ന്

കേരള പ്രവാസി ലീഗ് കലക്ട്രേറ്റ് ധര്‍ണ്ണ 26ന്

കേരള പ്രവാസി ലീഗ് കലക്ട്രേറ്റ് ധര്‍ണ്ണ (അവകാശ സമരം) 26ന് സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളില്‍ നടക്കും. 60 വയസ്സ് കഴിഞ്ഞ മുഴുവന്‍ പ്രവാസികള്‍ക്കും പെന്‍ഷന്‍ അനുവദിക്കുക, നിര്‍ദ്ദിഷ്ട പ്രവാസി ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ തിരിച്ചു വന്ന മുഴുവന്‍ പ്രവാസികളേയും ഉള്‍പ്പെടുത്തുക, മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്ക ഐഡന്റിറ്റി കാര്‍ഡ് നല്‍കുക, പ്രവാസി പുനരധിവാസ പദ്ധതി നടപ്പിലാക്കുക, പ്രവാസി പെന്‍ഷന്‍ യഥാ സമയം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായി 26ന് കാലത്ത് 11 മണിക്ക് കോഴിക്കോട് കലട്രേറ്റിന് മുന്നില്‍ ധര്‍ണ നടത്തും. ധര്‍ണ സമരം ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന – ജില്ലാ നേതാക്കള്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജന.സെക്രട്ടറി കെ.പി.ഇമ്പിച്ചി മമ്മുഹാജി, ജില്ലാ പ്രസിഡന്റ് അഹമ്മദ് കുറ്റിക്കാട്ടൂര്‍, ജന.സെക്രട്ടറി മജീദ് ഹാജി വടകര, ട്രഷറര്‍ കാരാളത്ത് പോക്കര്‍ ഹാജി, ഹുസ്സൈന്‍ കമ്മന, റഷീദ് മഠത്തില്‍ എന്നിവര്‍ സംബന്ധിച്ചു.

കേരള പ്രവാസി ലീഗ് കലക്ട്രേറ്റ് ധര്‍ണ്ണ 26ന്

Share

Leave a Reply

Your email address will not be published. Required fields are marked *