ദുബായ്: ഫ്രണ്ട്‌സ് ഓഫ് യോഗ ദുബായ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്റര്‍നാഷണല്‍ യോഗ ദിനം ആചരിച്ചു. പരിപാടി യു എ ഇയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഖലീജ് ടൈംസിന്റെ ബിസിനസ് എഡിറ്ററുമായ ഡോ.ഐസക് ജോണ്‍ പട്ടാണി പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഫ്രണ്ട്‌സ് ഓഫ് യോഗ ആഗോളാചാര്യന്‍ ഡോ.മാധവ് ഗുരുജി മുഖ്യാതിഥിയായിരുന്നു. ദുബായ് കേന്ദമാക്കി മുപ്പത്തിയഞ്ച് വര്‍ഷമായി ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ ജനങ്ങളെ ഒരു കുടക്കീഴിലാക്കി സൗജന്യമായി ഫ്രണ്ട്‌സ് ഓഫ് യോഗ പരിശീലിപ്പിക്കുന്നതിന് നേതൃത്വം നല്‍കുന്ന അദ്ദേഹത്തെ ഉപഹാരവും പൊന്നാടയും നല്‍കി ആദരിച്ചു.
താന്‍ 55 വര്‍ഷമായി യോഗ ദിനചര്യയാക്കുന്നുണ്ടെന്നും, അത് ജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കുക വഴി ലഭിച്ച സന്തോഷം വാക്കുകള്‍ക്കതീതമാണെന്നദ്ദേഹം പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്നുളള നൂറിലധികം പേര്‍ യോഗ പരിശീലനത്തില്‍ ഭാഗഭാക്കായി. സീനിയര്‍ യോഗ പരിശീലകരായ ഫിലിപ്പ് കൂട്ടി, ശിവ, മൂര്‍ത്തി, മുഖേഷ്, വിജയന്‍, ചന്ദ്ര പ്രകാശം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് വരലക്ഷ്മിയുടെ നേതൃത്വത്തില്‍ യോഗ ഡാന്‍സ് അരങ്ങേറി. യോഗ ദിനത്തില്‍ കേക്ക് മുറിച്ച് ആഹ്ലാദം പങ്കിട്ടു. ഡോ.ശശികുമാര്‍ സ്വാഗതവും ഡോ. ചന്ദ്രമോഹന്‍ നന്ദിയും പറഞ്ഞു.
