കുറ്റ്യാടി: സമീപകാലത്ത് കുറ്റ്യാടിയിലും സമീപപ്രദേങ്ങളിലും , പിടിമുറുക്കിയ ലഹരി മാഫിയക്കെതിരായ നടപടികള്‍ സ്വികരിക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ സമദ് നരിപറ്റ ആവശ്യപ്പെട്ടു.
കള്ളാട് സ്വദേശി അജിനാസിന്റെ നേതൃത്ത്വത്തില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ രാസലഹരി നല്‍കി ചൂഷണം ചെയ്ത് ലൈംഗിക അതിക്രമം നടത്തിയ സംഭവം ഏറെ ഭയാനകവും പൊതുജനങ്ങളില്‍ അരക്ഷിതാവസ്ഥയും ഉണ്ടാക്കാന്‍ കാരണമായിട്ടുണ്ട്. തൊട്ടടുത്ത ദിവസമാണ് കുറ്റ്യാടിയിലെ ഒരു ലാബില്‍ ഒളിക്യാമറ ഉപയോഗിച്ച് ലാബ് നടത്തിപ്പുകാരന്‍ തന്നെ വനിത ജീവനക്കാരിയെ തൊഴിലിടങ്ങളില്‍ ഭീഷണി ഉയര്‍ത്തുകയും ചെയ്ത സംഭവങ്ങള്‍ നാടിന്നപമാനമാണെന്നും കക്ഷി രാഷ്ട്രിയ മത ചിന്ത വേര്‍തിരിവുകള്‍ക്കപ്പുറം നാടൊന്നായി ചേര്‍ന്ന് ഇതിനെ പ്രതിരോധിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും
അദ്ദേഹം കൂട്ടിച്ചേര്‍്തതു.കുറ്റവാളികളെ പഴുതുകളടച്ച് നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നും മാതൃകാപരമായി ശിക്ഷിക്കാന്‍ ഉന്നത പോലീസ് അധികാരികളുടെ നേതൃത്വത്തില്‍ ശക്തമായ മോണിറ്ററിംഗ് സംവിധാനം ഉണ്ടാകണം.
കുറ്റ്യാടിയിലെ ലഹരി മാഫിയക്കെതിരെ
ശക്തമായ വേണം നടപടി വേണം; സമദ് നരിപ്പറ്റ
