അന്താരാഷ്ട്ര യോഗ ദിനം; ശാന്തി യോഗ ഡയറക്ടര്‍ ജിനീഷിന് ആദരിച്ചു

അന്താരാഷ്ട്ര യോഗ ദിനം; ശാന്തി യോഗ ഡയറക്ടര്‍ ജിനീഷിന് ആദരിച്ചു

കോഴിക്കോട് : ദര്‍ശനം ഗ്രന്ഥശാലയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി തുടര്‍ച്ചയായി നടന്നു വരുന്ന യോഗ പരിശീലനത്തിന് നേതൃത്വം നല്കുന്ന ഇരിങ്ങാടന്‍ പള്ളി ശാന്തി യോഗയുടെ ഡയറക്ടര്‍ യോഗാചാര്യന്‍ ജിനീഷിനെ ആദരിച്ചു. നഗരത്തിലെ എല്ലാ യോഗ മെഗാ പരിപാടികളിലും പങ്കാളികളാകാന്‍ പരിശീലനം പൂര്‍ത്തിയാക്കിയ 20 അംഗ ടീം അംഗങ്ങള്‍ പരിപാടിയില്‍ സംബന്ധിച്ചു. യോഗാചാര്യന്‍ ജിനീഷിനെ ദര്‍ശനം രക്ഷാധികാരി എം.എ. ജോണ്‍സണ്‍ പൊന്നാടയണിയിച്ചു. സെക്രട്ടറി ടി.കെ. സുനില്‍കുമാര്‍, നിര്‍വ്വാഹക സമിതി അംഗങ്ങളായ കെ.സതീശന്‍, കെ.എം. ശ്രീനിവാസന്‍, മിനി ജോസഫ്, പ്രസന്നനമ്പ്യാര്‍,ജിഷി സുനില്‍കുമാര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. വൈസ് പ്രസിഡന്റ് പി.ടി. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജിനീഷ് മാസ്റ്റര്‍ അന്താരാഷ്ട്ര യോഗ ദിന സന്ദേശം നല്‍കി.

 

 

അന്താരാഷ്ട്ര യോഗ ദിനം; ശാന്തി യോഗ ഡയറക്ടര്‍ ജിനീഷിന് ആദരിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *