കോഴിക്കോട്: പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് മലബാര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെയും യുഎല്‍സിസിഎസ് ഫൗണ്ടേഷന്റെയും സംയുക്ത നേതൃത്വത്തില്‍ എരഞ്ഞിപ്പാലം യുഎല്‍ കെയര്‍ നായനാര്‍ സദനത്തില്‍ യോഗ ദിനാചാരണം നടന്നു. മലബാര്‍ ഹോസ്പിറ്റല്‍ സി ഇഒ ഡോ. കോളിന് ജോസഫ് ഉദ്ഘാടനം ചെയ്തു. പുരാതനമായ രോഗപ്രതിരോധ രീതിയായി യോഗയെ വിശേഷിപ്പിക്കാമെന്നും അത് ഏതെങ്കിലും പ്രത്യേക മതത്തിലോ സമൂഹത്തിലോ മാത്രമായി ചുരുങ്ങേണ്ട ഒന്നല്ലെന്നും ലോകമെമ്പാടുള്ളവര് യോഗ ശീലമാക്കിയാല്‍ അനവധി ആരോഗ്യപ്രശ്നങ്ങള്‍ പ്രതിരോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് യുഎല്‍ കെയര്‍ നായനാര്‍ സദനത്തിലെ ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന ട്രെയിനികളുടെ രക്ഷിതാക്കളുമായി അദ്ദേഹം സംവദിച്ചു. മക്കളുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള സംശയങ്ങള്‍ക്കെല്ലാം അദ്ദേഹം മറുപടി നല്കി.
ചടങ്ങില്‍ യുഎല്‍സിസിഎസ് ഫൗണ്ടേഷന് ഡയറക്ടര്‍ ഡോ. ജയരാജ് എം കെ അദ്ധ്യക്ഷത വഹിച്ചു. യുഎല്‍ കെയര്‍ നായനാര്‍ സദനത്തിലെ യോഗപരിശീലകയായ അനിത സുരേഷ് ആശംസ നേര്‍ന്നു. സദനം പ്രൊജക്ട് ഡെവലപ്പ്മെന്റ് ഓഫീസര്‍ എം. മന്‍സൂര്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ പി. തങ്കമണി നന്ദിയും പറഞ്ഞു.
യു എല്‍ കെയര്‍ നായനാര്‍ സദനത്തില്‍ അന്താരാഷ്ട്ര യോഗ
ദിനാചരണവും രക്ഷാകര്‍തൃ സംഗമവും നടന്നു
