കോഴിക്കോട്: ഫ്രണ്ട്‌സ് ഓഫ് യോഗ കോഴിക്കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് യോഗദിനമാചരിച്ചു. കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടന്ന പരിപാടി പ്രശസ്ത ഹൃദയാരോഗ്യ വിദഗ്ധന്‍ ഡോ.കെ.കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. ഫ്രണ്ട്‌സ് ഓഫ് യോഗ ആള്‍ ഇന്ത്യ കോ-ഓര്‍ഡിനേറ്റര്‍ രാജന്‍ തേങ്ങാപറമ്പത്ത് അധ്യക്ഷത വഹിച്ചു. യോഗ ദിനചര്യയുടെ ഭാഗമാക്കിയാല്‍ രോഗങ്ങളെ പ്രതിരോധിക്കാമെന്ന് ഡോ.കുഞ്ഞാലി പറഞ്ഞു. ഉല്‍കൃഷ് സ്മാള്‍ ഫിനാന്‍സ് ബാങ്ക് മാനേജര്‍ അനില്‍ ജോസഫ് മുഖ്യാതിഥിയായിരുന്നു. പീപ്പിള്‍സ് റിവ്യൂ മുഖ്യ പത്രാധിപര്‍ പി.ടി.നിസാര്‍, ഫ്രണ്ട്‌സ് ഓഫ് യോഗ ഇന്‍സ്ട്രക്ടുമാരായ ടി.ടി.ഉമര്‍, രമേശ് ബാബു സംസാരിച്ചു. യോഗ ചെയ്യാന്‍ സൗജന്യമായി സ്ഥലം അനുവദിച്ച കാലിക്കറ്റ് ട്രേഡ് സെന്റര്‍ ചെയര്‍മാന്‍ അബ്ദുല്‍ കരീം ഫൈസലിനു വേണ്ടി ജന.മാനേജര്‍ ഗിരീഷ് ഇല്ലത്ത് താഴം ഡോ.കുഞ്ഞാലിയില്‍ നിന്ന് ഉപഹാരം ഏറ്റുവാങ്ങി. തുടര്‍ന്ന് യോഗക്ക് രാജന്‍ തേങ്ങാപറമ്പില്‍ നേതൃത്വം നല്‍കി. കോഴിക്കോടിനെ യോഗ നഗരമായി പ്രഖ്യാപിക്കുന്നതിനായി തുടര്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
