എഐയെ മറികടന്ന് ‘മിറാക്കിള്‍ ഓഫ് മൈന്‍ഡ്’ ആപ്ലിക്കേഷന് വന്‍ സ്വീകാര്യത

എഐയെ മറികടന്ന് ‘മിറാക്കിള്‍ ഓഫ് മൈന്‍ഡ്’ ആപ്ലിക്കേഷന് വന്‍ സ്വീകാര്യത

എഐയെ മറികടന്ന് ‘മിറാക്കിള്‍ ഓഫ് മൈന്‍ഡ്’ ആപ്ലിക്കേഷന് വന്‍ സ്വീകാര്യത

ഡല്‍ഹി: സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷാ ഫൗണ്ടേഷന്‍ പുറത്തിറക്കിയ മെഡിറ്റേഷനായുള്ള മിറാക്കിള്‍ ഓഫ് മൈന്‍ഡ്’ ആപ്ലിക്കേഷന് വന്‍ സ്വീകാര്യത. വെറും 15 മണിക്കൂര്‍ കൊണ്ട് 10 ലക്ഷം ഡൗണ്‍ലോഡുകള്‍ പിന്നിട്ട മിറാക്കിള്‍ ഓഫ് മൈന്‍ഡ് ആപ്പ്, ജനപ്രിയ എഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയുടെ റെക്കോര്‍ഡ് മറികടന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. സദ്ഗുരു പുറത്തിറക്കിയ സൗജന്യ മെഡിറ്റേഷന്‍ ആപ്പാണ് മിറാക്കിള്‍ ഓഫ് മൈന്‍ഡ്.

ഫെബ്രുവരി 26നായിരുന്നു ആപ്പിന്റെ ലോഞ്ച്. ഇന്ത്യ, അമേരിക്ക, കാനഡ, യുകെ, ഓസ്ട്രേലിയ, ജര്‍മനി, കെനിയ, സിംഗപ്പൂര്‍, മലേഷ്യ എന്നിങ്ങനെ 20-ഓളം രാജ്യങ്ങളില്‍ ഈ ആപ്പ് ട്രെന്‍ഡിംഗായി. ഇംഗ്ലീഷിന് പുറമെ ഹിന്ദി, തമിഴ്, റഷ്യന്‍, സ്പാനിഷ് ഭാഷകളില്‍ ലഭ്യമായ ആപ്പില്‍ എല്ലാ ദിവസവും ഏഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള മെഡിറ്റേഷനാണ് ലഭിക്കുന്നത്. സദ്ഗുരുവിന്റെ പ്രഭാഷണങ്ങള്‍ അടിസ്ഥാനമാക്കിയുള്ള എഐ വിസ്ഡം ടൂളും മിറാക്കിള്‍ ഓഫ് മൈന്‍ഡ് ആപ്പിലുണ്ട്. അനായാസം ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ആപ്പ് രൂപകല്‍പന ചെയ്തിരിക്കുന്നത് എന്നാണ് ഉപയോക്താക്കളുടെ പ്രതികരണം.

ഡൗണ്‍ലോഡുകളുടെ എണ്ണത്തില്‍ മിറാക്കിള്‍ ഓഫ് മൈന്‍ഡും ചാറ്റ്ജിപിടിയും താരതമ്യം ചെയ്യപ്പെടുന്നുണ്ടെങ്കിലും ഇരു ആപ്പുകളും വ്യത്യസ്ത ഉദ്ദേശ ലക്ഷ്യങ്ങളോടെയുള്ളതാണ്. ലോകത്തില്‍ ഏറ്റവും പ്രചാരമുള്ള എഐ ചാറ്റ്‌ബോട്ടുകളിലൊന്നായ ചാറ്റ്ജിപിടിക്ക് ആഴ്ചതോറും ഏകദേശം 30 കോടി സജീവ ഉപയോക്താക്കളുണ്ട് എന്നാണ് കണക്ക്. മൈക്രോസോഫ്റ്റിന്റെ പിന്തുണയുള്ള ഓപ്പണ്‍എഐയാണ് ചാറ്റ്ജിപിടിയുടെ നിര്‍മാതാക്കള്‍. ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിയുടെ ആദ്യ പതിപ്പ് 2022ലാണ് പുറത്തിറങ്ങിയത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *