ആര്‍ക്കും വശംവദനാകാതെ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച കലാകാരനായിരുന്നു എംടി വാസുദേവന്‍ നായര്‍; ഒ.പി.സുരേഷ്

ആര്‍ക്കും വശംവദനാകാതെ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച കലാകാരനായിരുന്നു എംടി വാസുദേവന്‍ നായര്‍; ഒ.പി.സുരേഷ്

കോഴിക്കോട്: ആര്‍ക്കും വശംവദനാകാതെ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച കലാകാരനായിരുന്നു എംടി വാസുദേവന്‍ നായരെന്ന് കവി ഒ.പി സുരേഷ് പറഞ്ഞു. സിയസ്‌കൊ ഇന്റലക്ച്വല്‍ വിംഗും പടാപ്പുറം കൂട്ടായ്മയും ചേര്‍ന്ന് സംഘടിപ്പിച്ച എം ടി അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരി എന്ന് ബോധ്യപ്പെട്ടത് ഉറക്കെ പറയാന്‍ എം ടി ആരെയും കാത്തു നില്‍ക്കുകയോ വക വെക്കുകയോ ചെയ്തില്ല. സൈലന്റ് വാലിയിലെ വൈദ്യുതി പദ്ധതിയെയും കൂടംകുളം ആണവ നിലയത്തെയും എതിര്‍ത്ത അദ്ദേഹം നോട്ട് നിരോധനത്തിലെ അപകടം ചൂണ്ടിക്കാട്ടി. തുഞ്ചന്‍ സ്മാരകത്തെ മതേതര പ്രസ്ഥാനമായി നിലനിര്‍ത്തിയത് എംടിയാണ്. തോറ്റവര്‍ക്കും ഏകാകികള്‍ക്കും ഒപ്പം എംടി ഉണ്ടായതിന്റെ തെളിവാണ് രണ്ടാമൂഴം, ഒരു വടക്കന്‍ വീരഗാഥയും. പുതിയ അറിവുകളോടും ഭാവുകത്വത്തോടും എന്നും താല്‍പര്യം കാട്ടിയ എംടി നിരന്തരം നവീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. സിയസ്‌കോ ഇന്റലക്ചല്‍ & കള്‍ച്ചറല്‍ വിംഗ് ചെയര്‍മാന്‍ പി.കെ. സലാം കല്ലായി അധ്യക്ഷനായി.
മലയാള മനോരമ മുന്‍ ചീഫ് ഫോട്ടോഗ്രാഫര്‍ പി. മുസ്തഫ, സിയസ്‌കോ ജനറല്‍ സെക്രട്ടറി എം.വി. ഫസല്‍ റഹ്‌മാന്‍, സാബി തെക്കെപ്പുറം, അഡ്വ. പി.എന്‍ റഷീദലി,
പി.വി. യൂനുസ്, സി.പി.എം.സഈദ്, സംസാരിച്ചു. പ്രൊഫ. ഷഹദ് ബിന്‍ അലി സ്വാഗതവും ബി. വി അഷ്‌റഫ് നന്ദിയും പറഞ്ഞു.

 

 

ആര്‍ക്കും വശംവദനാകാതെ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച
കലാകാരനായിരുന്നു എംടി വാസുദേവന്‍ നായര്‍; ഒ.പി.സുരേഷ്

 

Share

Leave a Reply

Your email address will not be published. Required fields are marked *