ഉമ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ സംഘം

ഉമ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ സംഘം

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയ്ക്കിടെ വീണ് പരിക്ക് പറ്റിയ തൃക്കാക്കര എംഎല്‍എ ഉമ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ സംഘം. വെന്റിലേഷന്റെ സഹായം നിലനിര്‍ത്തിക്കൊണ്ട് തന്നെ ഇടയ്ക്ക് സ്വയം ശ്വാസമെടുക്കാന്‍ തുടങ്ങിയത് ആരോഗ്യ നില മെച്ചപ്പെടുന്നതിന്റെ ഭാഗമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ആരോഗ്യ നിലയില്‍ ഇന്നലെത്തേക്കാളും പുരോഗതിയുണ്ട്. എപ്പോള്‍ വെന്റിലേറ്ററില്‍ നിന്ന് മാറ്റാമെന്നതാണ് ആലോചിക്കേണ്ടത്. വേദന കുറയ്ക്കാനുള്ള മരുന്നുകള്‍ നല്‍കുന്നുണ്ട്. എത്രയും വേഗം വെന്റിലേറ്ററില്‍ നിന്ന് പുറത്തു കൊണ്ടുവരാനാണ് ഡോക്ടര്‍മാര്‍ ശ്രമിക്കുന്നത്. എല്ലാവര്‍ക്കും ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞതായും ഡോക്ടര്‍മാര്‍ പറഞ്ഞു.

ഉമ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ സംഘം

 

 

Share

Leave a Reply

Your email address will not be published. Required fields are marked *