കോഴിക്കോട്: മലയാള ചലച്ചിത്ര കാണികള്‍ (മക്കള്‍) ഏര്‍പ്പെടുത്തിയ പി.വി.ഗംഗാധരന് പുരസ്ക്കാരം സംവിധായകനും അഭിനേതാവും എഴുത്തുകാരനുമായ തോമസ് ചേനത്തും പറമ്പിലിന് സമ്മാനിക്കുമെന്ന് മക്കള്‍ പ്രസിഡന്റ് ഷെവ.സി.ഇ.ചാക്കുണ്ണിയും സെക്രട്ടറി പി.ഐ അജയനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 29ന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടര മണിക്ക് കാലിക്കറ്റ് ചേംബര്‍ ഹാളില്‍ (അശോകപുരം) നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്ക്കാരം മന്ത്രി വി.അബ്ദുറഹിമാന് തോമസ് ചേനത്തുംപറമ്പിലിന് സമ്മാനിക്കും. ബിഷപ് ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍ ക്യാഷ് അവാര്‍ഡ് സമ്മാനിക്കും. മേയര്‍ ബീന ഫിലിപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. മലയാള മനോരമ സീനിയര്‍ കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ രാധാകൃഷ്ണന് പൊന്നാട അണിയിക്കും. ഷെവ.സി.ഇ.ചാക്കുണ്ണി അധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്മാന് എ.കെ.അസംഗന്‍, കണ്‍വീനര്‍മാരായ ടി.പി.വാസു, അഡ്വ.എം.കെ.അയ്യപ്പന് എന്നിവരും പങ്കെടുത്തു.