ബേപ്പൂര്‍ : ബേപ്പൂര്‍ സ്വദേശിയുടെ കാണാതായ നായക്കു വേണ്ടി ബാഗ്ലൂര്‍ എന്ന മഹാ നഗരം തിരഞ്ഞത് 4 ദിനരാത്രങ്ങള്‍ . മുതിര്‍ന്ന മാധ്യമപ്രവര്‍ത്തനും ഐ എന്‍ ടി യു സി അഖിലേന്ത്യ സി ക്രട്ടറിയുമായ ഡോക്ടര്‍ എം.പി പത്മനാഭന്റെ വസതിയിലെ ഓസി എന്ന തിബറ്റന്‍ നായയെ ബാംഗ്ലൂരില്‍ വെച്ചാണ് കാണാതായത്. എംപി പത്മനാഭന്റെ മരുമകള്‍ ഇന്ദുവാണ് 2 വര്‍ഷം മുമ്പ് ബേപ്പൂരിലെ വസതിയിലേക്ക് ഓസിയെ കൊണ്ടുവന്നത്. മരുമകള്‍ ഗള്‍ഫിലേക്ക് തിരിച്ച് പോയതിനെ തുടര്‍ന്ന് ഓസി യെ ബേപ്പൂരിലെ വസതിയില്‍ സംരക്ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ എം.പി പത്മനാഭന്റെ പേരക്കുട്ടി തരുണ്‍ പ്രേംജിത്ത് ഓസി യെ ബാഗ്ലൂരിലേക്ക് കൂടെകൂട്ടുകയായിരുന്നു. തരുണിന്റെ ആത്മമിത്രമായിമാറിയ ഓസി യെ കഴിഞ്ഞ ദിവസമാണ് കാണാതായത്. പേരക്കുട്ടിയുടെ ദു:ഖം തിരിച്ചറിഞ്ഞ എം.പി പത്മനാഭന്‍ വിഷയം സുഹൃത്തായ കര്‍ണ്ണാടക മുന്‍ അഭ്യന്തര മന്ത്രി ജി.വി ആര്‍ സിന്ധ്യയുടെ യുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് കര്‍ണ്ണാടക പോലീസും തരുണിന്റെ സുഹൃത് വൃന്ദവും 4 ദിവസം നടത്തിയ തിരച്ചിലിനൊടുവില്‍ ശിവകുമാര്‍ എന്ന വ്യാപാരിയുടെ പക്കല്‍ നിന്നും ഓസി യെ കണ്ടെത്തുകയായിരുന്നു. തരുണിനെ കണ്ടമാത്രയില്‍ ഓസി യുടെ സ്‌നേഹ പ്രകടനം വിവരണാതീതമായിരുന്നു എന്നാണ് തരുണിന്റെ സുഹൃത്തുക്കള്‍ പറയുന്നത്. ബാഗ്ലൂരില്‍ തരുണിന്റെ കൂടെ താമസിക്കുന്ന ധീരജ് രമേശ്, അബിന്‍ ബാബുരാജ്,ജെ ജെ ജസ്വിന്‍ , വി കെ അഭിജിത്ത് എന്നിവരും തരുണിന്റെ സഹോദരന്‍ തേജസ്സിന്റെ സുഹൃത്തുക്കളായ സരള്‍ ശ്രീനിവാസ്, സൗരഭ് സുധീര്‍, കെ. ഉദിത്ത് നാരായണ സിംഗ്, അര്‍ജുന്‍ രഘു എന്നിവരും മേനകാ ഗാന്ധിയും നേരിട്ട് വിഷയത്തില്‍ ഇടപെട്ട് പ്രവര്‍ത്തിച്ചിരുന്നു.
ബാംഗ്ലൂര്‍ നഗരം തിരഞ്ഞു …… ബേപ്പൂര്‍ സ്വദേശിയുടെ ഓസി എന്ന നായക്കു വേണ്ടി
