കോഴിക്കോട്: ഖുര്‍ആന്‍ പ്രമേയമായി നടക്കുന്ന മര്‍കസ് ഖുര്‍ആന്‍ ഫെസ്റ്റ് 8ന് വെള്ളിയാഴ്ച തുടക്കമാവും. ഖുര്‍ആന്‍ പ്രമേയമായ 28 വ്യത്യസ്ത മത്സരങ്ങളാണ് നടക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം 4ന് മര്‍കസ് കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന പരിപാടി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. മര്‍ക്കസിന്റെ 29 ക്യാമ്പസിലെ 800 വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ ഫെസ്റ്റില്‍ മാറ്റുരക്കുമെന്ന് മര്‍കസ് ഡയറക്ടര്‍ സി.പി.ഉബൈദുള്ള സഖാഫി, വി.എം.റഷീദ് സഖാഫി, ശമീം.കെ.കെ, ഹാഫിള്അബൂബക്കര്‍ സഖാഫി, ഹാഫിള് അബ്ദുസമദ് സഖാഫി മൂര്‍ക്കനാട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.