തിരഞ്ഞെടുപ്പു പ്രചാരണത്തിനു കമലയ്ക്കു ബില്‍ ഗേറ്റ്‌സിന്റെ സംഭാവന 50 ദശലക്ഷം ഡോളര്‍

തിരഞ്ഞെടുപ്പു പ്രചാരണത്തിനു കമലയ്ക്കു ബില്‍ ഗേറ്റ്‌സിന്റെ സംഭാവന 50 ദശലക്ഷം ഡോളര്‍

വാഷിങ്ടണ്‍: യുഎസിലെ പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസിനു മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ശതകോടീശ്വരനുമായ ബില്‍ ഗേറ്റ്‌സിന്റെ സാമ്പത്തിക പിന്തുണ. തിരഞ്ഞെടുപ്പു പ്രചാരണത്തിനു കമലയ്ക്കു 50 ദശലക്ഷം ഡോളറാണ് ബില്‍ ഗേറ്റ്‌സ് സംഭാവന നല്‍കിയത്. കമലയ്ക്കായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒയ്ക്കാണു സംഭാവന നല്‍കിയതെന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ട്രംപ് രണ്ടാമതും പ്രസിഡന്റാവുന്നതില്‍, ഗേറ്റ്‌സ് ആശങ്ക പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ട്രംപ് തിരഞ്ഞെടുക്കപ്പെട്ടാല്‍ കുടുംബാസൂത്രണത്തിനും ആഗോള ആരോഗ്യ പരിപാടികള്‍ക്കുമുള്ള വിഹിതത്തില്‍ കുറവുണ്ടാകുമെന്നു ഗേറ്റ്‌സിന്റെ ജീവകാരുണ്യ സംഘടനയായ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന് ആശങ്കയുണ്ട്.

2 സ്ഥാനാര്‍ഥികള്‍ക്കൊപ്പവും തനിക്കു പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നു ഗേറ്റ്‌സ് പ്രതികരിച്ചു. ഈ തിരഞ്ഞെടുപ്പ് വ്യത്യസ്തമാണ്. ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനും ദാരിദ്ര്യം കുറയ്ക്കുന്നതിനും യുഎസിലും ലോകമെമ്പാടുമുള്ള കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിനും പ്രതിബദ്ധത പ്രകടിപ്പിക്കുന്ന സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കും.

ഗേറ്റ്‌സിന്റെ മുന്‍ ഭാര്യ മെലിന്‍ഡ ഫ്രഞ്ച് ഗേറ്റ്‌സ് പരസ്യമായി കമലയെ അംഗീകരിച്ചിരുന്നു. ഫോബ്‌സിന്റെ കണക്കനുസരിച്ച് ഇതുവരെ 81 ശതകോടീശ്വരര്‍ കമലയെ പിന്തുണച്ചിട്ടുണ്ട്.

 

 

തിരഞ്ഞെടുപ്പു പ്രചാരണത്തിനു കമലയ്ക്കു
ബില്‍ ഗേറ്റ്‌സിന്റെ സംഭാവന 50 ദശലക്ഷം ഡോളര്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *