വയനാട്:മുണ്ടക്കൈ ദുരന്തമുഖത്ത് സേവനം ചെയ്ത വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും വയനാട് പ്രസ്സ് ക്ലബും, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയും ചേര്‍ന്ന് ആദരിച്ചു.ചടങ്ങ് റവന്യൂ വകുപ്പ് മന്ത്രി ശ്രീ.കെ.രാജന് ഉദ്ഘാടനം ചെയ്തു. കെവിവിഇഎസ് ജില്ലാ പ്രസിഡന്റ് ജോജിന്‍ ടി. ജോയി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, വയനാട് കളക്ടര്‍ 
വയനാട് പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് മുസ്തഫ, സെക്രട്ടറി ജോമോന് ജോസഫ്, കെ ഉസ്മാന്, നാഷാദ് കാക്കവയല്‍ പ്രസംഗിച്ചു. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സന്നദ്ധ സേവനം നടത്തിയ വിവിധ കൂട്ടായ്മകള്‍ക്ക് ഉള്ള മൊമന്റോ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം പി ടി അബ്ദുല്‍ ഷുക്കൂര്‍ നല്കി.
കരുതലായവര്‍ക്ക് സ്നേഹാദരവ്
