കോഴിക്കോട്: വില്യാപ്പള്ളി എം.ജെ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ സീനിയറായിരുന്ന എം.സുലൈമാനെ മറികടന്ന് ജൂനിയറായ ആര്.ഷംസുദ്ദീനെ പ്രിന്‍സിപ്പലായി നിയമിച്ചതുമായി ബന്ധപ്പെട്ട് കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് കമ്മിഷന് കണ്ടെത്തി.കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയായ ഈ സ്ഥാപത്തില്‍ അബ്ദുല്‍ഹമീദ് കണിയാക്കണ്ടിയെ മാനേജറാക്കിയ നടപടി രേഖപോലും ഹാജരാക്കാന്‍ ഡി ഇ ഒ ഓഫീസിന് കഴിഞ്ഞില്ല.ഈ വിദ്യാഭ്യാസ ഏജന്‍സിയുടെ ഭരണഘടന,നിയമന തീരുമാനങ്ങളുടെ മിനുട്സ്,നിയമനം നേടിയവരുടെ യോഗ്യത എന്നിവയൊന്നും ഡി ഇ ഒ ഓഫീസ് വേണ്ടവിധം പരിശോധിച്ചില്ലെന്നും കമ്മിഷന് കണ്ടെത്തി.ചട്ടങ്ങള്‍ പാലിക്കാത്ത ഡി ഇ ഒ ഓഫീസിന് പിഴ വിവരാവകാശ കമ്മീഷണര്‍ പിഴ ചുമത്തി.വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസാണ് 15000 രൂപ പിഴ ഒടുക്കേണ്ടത്.പിഴത്തുക സെപ്തമ്പര്‍ 30 നകം ഡിഇഒ ഓഫീസിലെ സൂപ്രണ്ട് ആരിഫ് മുഹമ്മദ് അടക്കണം.ഇല്ലെങ്കില്‍ ജില്ലാ കലക്ടര്‍ മുഖേന ജപ്തി നടപടികളിലൂടെ പണം വസൂലാക്കുമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ.അബ്ദുല്‍ ഹക്കിം ഉത്തരവിട്ടു.
ന്യൂനപക്ഷപദവി വിനിയോഗത്തിലെ
അപാകത:വിദ്യാഭ്യാസ ഓഫീസിന് പിഴ
