പി.വി.സ്വാമി അവാര്‍ഡ് സമര്‍പ്പണം നാളെ

പി.വി.സ്വാമി അവാര്‍ഡ് സമര്‍പ്പണം നാളെ

കോഴിക്കോട്: സ്വാതന്ത്ര്യ സമര സേനാനിയും രാഷ്ട്രീയ- സാമൂഹിക-സാസം്കാരിക-വിദ്യാഭ്യാസ മേഖ ലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പി.വി.സ്വാമിയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പി.വി.സ്വാമി മെമ്മോറിയല്‍ ഇന്‍ഡസ്ട്രിയല്‍ ആന്റ് സോഷ്യോ കള്‍ച്ചറല്‍ അവാര്‍ഡ് ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഗോകുലം ഗോപാലന് നാളെ വൈകിട്ട് 4.30ന് ശ്രീനാരായണ സെന്റിനറി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള സമ്മാനിക്കുമെന്ന് മാനേജിംങ് ട്രസ്റ്റി പി.വി.ചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രി പി.എ.മുഹമ്മദ് റിയാസ് പ്രശസ്തി പത്രവും മേയര്‍ ബീന ഫിലിപ്പ് സ്‌നേഹോപഹാരവും സമര്‍പ്പിക്കും. എം.കെ.രാഘവന്‍ എം.പി പൊന്നാടയണിയിക്കും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, ബിനോയ് വിശ്വം ആശംസകള്‍ നേരും. ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ പുഷ്പഹാരം അണിയിക്കും. മിനി രാജേഷ് പ്രശസ്തി പത്രം വായിക്കും. അവാര്‍ഡ് ജേതാവ് ഗോകുലം ഗോപാലന്‍ മറുമൊഴി നടത്തും. പി.വി.നിതീഷ് സ്വാഗതവും ഡോ. ജെയ്കിഷ് ജയരാജ് നന്ദിയും പറയും.

 

 

പി.വി.സ്വാമി അവാര്‍ഡ് സമര്‍പ്പണം നാളെ

Share

Leave a Reply

Your email address will not be published. Required fields are marked *